കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെ –സഹോദരന്‍

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയെന്ന് ആവര്‍ത്തിച്ച് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍.
 സാമ്പത്തിക ഇടപാടുകളും ഇതിന് പിന്നിലുണ്ടാകാം. ബന്ധുക്കളായാലും അറസ്റ്റ് ചെയ്യണം. അന്വേഷണം എങ്ങുമത്തൊത്തതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്. നീതിക്കുവേണ്ടി സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണത്തെക്കുറിച്ച അന്വേഷണം നിലച്ചെന്ന ‘മാധ്യമം’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണം അവസാനിപ്പിച്ചതുപോലെയാണ്. മൊഴി രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങി. ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍.
ഉണ്ണിരാജയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചെങ്കിലും മൊഴി എടുത്തതിനപ്പുറം ഒന്നുമുണ്ടായില്ല.കാക്കനാട് ലാബില്‍നിന്ന് ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് കൊണ്ടുപോയ ആന്തരികാവയവങ്ങളുടെ പരിശോധനയുടെ വിവരമല്ല.

ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുതുടങ്ങി. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ക്കണ്ട് പരാതി നല്‍കിയിട്ടും ചലനം ഉണ്ടായില്ല. സാമ്പത്തിക ഇടപാടുകള്‍ക്ക് മണിയുടെ മരണവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. മണിയെ തേടി പാഡിയിലത്തെിയ പലര്‍ക്കും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുണ്ട്. പണം തിരിച്ചുചോദിച്ചതില്‍ അവരില്‍ പലര്‍ക്കും അങ്കലാപ്പുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ മണിക്ക് നിരന്തരം മദ്യം നല്‍കുമായിരുന്നു.പലപ്പോഴായി വിഷം കലര്‍ത്തിയോ എന്ന് സംശയിക്കുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.