ട്രെയിനില്‍ കാണാതായ വീട്ടമ്മ ഉഡുപ്പിയില്‍ പാളത്തിനടുത്ത് മരിച്ച നിലയില്‍

ചേലക്കര/ചെറുതുരുത്തി (തൃശൂര്‍): മുംബൈയില്‍നിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ കാണാതായ വീട്ടമ്മ ഉഡുപ്പിയില്‍ റെയില്‍പാളത്തിനടുത്ത് മരിച്ചനിലയില്‍. കിള്ളിമംഗലം കരുവാരില്‍ ശ്രീധരന്‍ -രാധാമണി ദമ്പതികളുടെ മകളും ഒറ്റപ്പാലം ചകരകണ്ടത്തില്‍ വീട്ടില്‍ മുരളീധരന്‍െറ ഭാര്യയുമായ അജിതയാണ് (40) മരിച്ചത്. ട്രെയിനില്‍നിന്ന് വീണതിനത്തെുടര്‍ന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.

ഭര്‍ത്താവ് മുരളീധരന്‍, ഏക മകള്‍ രേഷ്മ എന്നിവര്‍ക്കൊപ്പം ഈമാസം എട്ടിന് രാവിലെ ഒമ്പതിന് മുംബൈ കല്യാണ്‍ സ്റ്റേഷനില്‍നിന്നാണ് അജിത മംഗള എക്സ്പ്രസിലെ എ.സി കമ്പാര്‍ട്ട്മെന്‍റില്‍ ഷൊര്‍ണൂരിലേക്ക് തിരിച്ചത്. രാത്രി 9.30ന് ഗോവ-മഡ്ഗാവ് വെച്ച് മൂവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ 2.45ന് പയ്യന്നൂരില്‍ വെച്ച് ഉറക്കമുണര്‍ന്ന മുരളീധരന്‍ ഭാര്യയെ കാണാത്തതിനത്തെുടര്‍ന്ന് സഹയാത്രികരോട് അന്വേഷിച്ചു. ടി.ടിയെയും വിവരമറിയിച്ചു. ഇദ്ദേഹം റെയില്‍വേ പൊലീസുമായി ബന്ധപ്പെടുകയും ട്രെയിനില്‍ തിരച്ചില്‍ നടത്തുകയും ചെയ്തെങ്കിലും കണ്ടത്തൊനായില്ല.

പുലര്‍ച്ചെ നാലോടെ കോഴിക്കോട്ടുവെച്ച് റെയില്‍വേ പൊലീസ് ട്രെയിനില്‍ വിശദമായി പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്ന്, മുരളീധരന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിലും ചേലക്കര പൊലീസിലും പരാതി നല്‍കി. വ്യാഴാഴ്ച രാവിലെ ഉഡുപ്പി സുവര്‍ണപാലത്തിനടുത്ത് റെയില്‍പാളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഗാങ്മാനാണ് ജീര്‍ണിച്ച മൃതദേഹം കണ്ടത്. തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. കാസര്‍കോട്ടുള്ള മുരളീധരന്‍െറ സഹോദരന്‍ സതീഷാണ് സ്ഥലത്തത്തെി മൃതദേഹം തിരിച്ചറിഞ്ഞത്.

മറ്റു രീതിയില്‍ അക്രമത്തിനിരയായതിന്‍െറ അടയാളങ്ങള്‍ പ്രകടമായി മൃതദേഹത്തില്‍ ഇല്ളെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.അഴുകിയ നിലയിലായിരുന്നു ജഡം. ബ്രഹ്മാവര്‍ പൊലീസിന്‍െറ ഇന്‍ക്വസ്റ്റിനുശേഷം മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭര്‍ത്താവ് മുരളീധരനും സ്ഥലത്തത്തെി.

20 വര്‍ഷമായി മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുരളീധരന്‍ കുടുംബസമേതം ദാദറിലാണ് താമസം. മകള്‍ രേഷ്മ പത്താംക്ളാസ് വിദ്യാര്‍ഥിനിയാണ്. ഇവര്‍ എല്ലാ വര്‍ഷവും നാട്ടില്‍ വരാറുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.