അഞ്ച് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമ സംഭവങ്ങള്‍ ഇരട്ടിയായി – ശ്രീലേഖ

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ സംസ്ഥാനത്ത് ഇരട്ടിയിലേറെ വര്‍ധിച്ചെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി ശ്രീലേഖ. കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. 30 ശതമാനത്തോളം കുട്ടികളെയാണ് ഓരോ വര്‍ഷവും കാണാതാകുന്നത്. ഇവരില്‍ ഭൂരിപക്ഷവും എവിടെ പോകുന്നുവെന്ന് കണ്ടത്തൊനാകുന്നില്ല. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി പോലും അഞ്ച് മാസത്തിനപ്പുറം നിലനിര്‍ത്താനായില്ളെന്നും ആദ്യം വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും അവര്‍ പറഞ്ഞു. നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ ‘നിര്‍ഭയ കേരളം, സുരക്ഷിത കേരളം’ എന്ന പേരില്‍ തുടങ്ങിയ പദ്ധതി ഏറെ മുന്നോട്ടു പോയിരുന്നു.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചെങ്കിലും ഇത് വിപണിയിലത്തെിക്കാന്‍ ആരുമുണ്ടായില്ല. സര്‍ക്കാര്‍ പോലും ഉല്‍പന്നം വാങ്ങിയില്ല. അഞ്ച് മാസത്തിനുശേഷം തന്നെ ഈ പദ്ധതിയുടെ ചുമതലയില്‍നിന്ന് മാറ്റിയശേഷം പുതിയ ഉദ്യോഗസ്ഥരാരും തല്‍സ്ഥാനത്ത് വന്നിട്ടില്ല. അതിനാല്‍, പദ്ധതിയും നിലച്ചു.
ജിഷ സംഭവത്തിലുള്‍പ്പെടെ സ്വതന്ത്രമായ അന്വേഷണം ഇല്ലാതാകുന്നത് ഭരണകൂടത്തിന്‍െറയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍  കൊണ്ടാണെന്ന് സാഹിത്യകാരി സാറാ ജോസഫ് പറഞ്ഞു. ഭരണനേതൃത്വങ്ങളുടെ ഇടപെടലുണ്ടാകുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ ഇരയായ ദുരന്തങ്ങള്‍ ഓരോന്നുണ്ടാകുമ്പോഴും ഇതോടെ എല്ലാം അവസാനിച്ചുവെന്ന് നാം കരുതും.

എന്നാല്‍, വീണ്ടും ഇതു തന്നെ സംഭവിക്കുന്നു. സ്വാധീനങ്ങള്‍ക്ക് വിധേയമാകുന്ന നീതിന്യായ വ്യവസ്ഥയാണ് ഇതിന് കാരണം. സ്ത്രീകളുടെ കൂടി പങ്കാളിത്തത്തോടെയുള്ള നീതിന്യായ സംവിധാനമുണ്ടാവുകയെന്നതാണ് ഇതിനുള്ള പരിഹാരമെന്നും അവര്‍ പറഞ്ഞു.
മനുഷ്യരിലെ മൃഗീയവാസനകള്‍ പുറത്തേക്ക് വരുന്നതാണ് ജിഷ വധം പോലുള്ള ദാരുണസംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രഫ. എം. കെ. സാനു മാസ്റ്റര്‍ പറഞ്ഞു.  ഡോ. ബി. അശോക്, റിട്ട. ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍, മുന്‍ കലക്ടര്‍ കെ. ആര്‍. വിശ്വംഭരന്‍, അഡ്വ. സി. പി. ഉദയഭാനു, അഡ്വ. എ. ജയശങ്കര്‍, ഡോ. രാജീവ്, കെ.എ. മുരളീധരന്‍, ഡോ. എന്‍.കെ. സനില്‍കുമാര്‍, പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.