കാഞ്ഞാണി (തൃശൂര്‍): അഴിമതി നടത്തുന്ന യു.ഡി.എഫ് സര്‍ക്കാറിനെ ഈ തെരഞ്ഞെടുപ്പില്‍ ജനം അറബിക്കടലില്‍ എറിയുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഇന്ത്യയില്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തുനിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞാണിയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
എന്‍.ഡി.എ അധികാരത്തിലേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു അഴിമതിയാരോപണവും കൊണ്ടുവരാനായില്ല. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷം യു.പി.എ വന്‍ അഴിമതിയാണ് നടത്തിയത്. സോണിയാ ഗാന്ധിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഹെലികോപ്ടര്‍ ടെന്‍ഡര്‍ ഇന്ത്യയില്‍ നല്‍കാതെ ഇറ്റലിയില്‍ നല്‍കിയത് എന്തിനാണെന്ന് ആന്‍റണി പറയണം. സോണിയയെ കുടുക്കാന്‍ ബി.ജെ.പിക്ക് ആഗ്രഹമില്ല. എന്നാല്‍, അഴിമതിക്കാരെ കുടുക്കും. സോണിയക്കെതിരെ ആരോപണം വരുമ്പോള്‍ വികാരം കൊള്ളേണ്ട കാര്യമില്ല. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസ് റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് ചലിപ്പിക്കുകയായിരുന്നു.കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചപ്പോള്‍ നാട് മുരടിക്കുകയാണ് ചെയ്തത്. അതിനാല്‍, ജനം ഈ രണ്ട് മുന്നണികളെയും തുടച്ചുനീക്കി എന്‍.ഡി.എയെ അധികാരത്തിലത്തെിക്കും. എന്‍.ഡി.എക്ക് ഭരണം കിട്ടിയാല്‍ മോദിയുടെ സ്വപ്നമാണ് നടപ്പാവുകയെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.