നിലപാട് ആവര്‍ത്തിച്ച് കാരാട്ട്; ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല

തൃശൂര്‍: ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എമ്മിന് സഖ്യമോ ധാരണയോ ഇല്ളെന്ന് ആവര്‍ത്തിച്ച് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സി.ഒ. പൗലോസ് മാസ്റ്റര്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സാമൂഹിക-സാംസ്കാരിക-സാങ്കേതിക പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് കാരാട്ട് നിലപാട് ആവര്‍ത്തിച്ചത്.
കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് നീക്കുപോക്ക് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതാണ്. തൃണമൂല്‍, ബി.ജെ.പി എന്നിവക്കെതിരെ നിലനില്‍ക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം വേണമെന്നായപ്പോഴാണ് ധാരണയിലത്തെിയത്. ഇതിന് കോണ്‍ഗ്രസുമായി സഖ്യമെന്ന് വിശേഷിപ്പിക്കാനാവില്ല. ഏഴെട്ടു വര്‍ഷമായി ബംഗാളില്‍ പലയിടത്തും സി.പി.എമ്മിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ല. 22,000ഓളം അനുഭാവി കുടുംബങ്ങള്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനെ പ്രതിരോധിക്കാനും നിലനില്‍ക്കാനും അതിജീവിക്കാനും പ്രതിപക്ഷ കക്ഷികള്‍ യോജിക്കണമെന്ന് ബോധ്യപ്പെട്ടതിനാലാണ് ബംഗാളില്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്നും കാരാട്ട് പറഞ്ഞു.

 കേരളത്തില്‍ യു.ഡി.എഫ് ഭരണവും കേന്ദ്രത്തിലുണ്ടായിരുന്ന യു.പി.എ ഭരണവും ഇപ്പോഴത്തെ ബി.ജെ.പി ഭരണവും അഴിമതിയില്‍ നിന്ന് മുക്തമല്ല. സോണിയാ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനുമെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്ന നരേന്ദ്ര മോദി അടക്കമുള്ളവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലാണ്. ഇതും അഴിമതി തന്നെയാണെന്ന് കാരാട്ട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.