ഞാൻ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണ്​ ഇന്ത്യ –സോണിയ

തിരുവനന്തപുരം: ഇറ്റലിയിൽ ജനിച്ചെന്നപേരിൽ ആർ.എസ്.എസും ബി.ജെ.പിയും വേട്ടയാടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് സോണിയ വികാരനിർഭരയായി മറുപടി നൽകിയത്.

ഇറ്റലിയിൽ ജനിച്ചെങ്കിലും ഇന്ത്യയാണ് തെൻറ നാട്. 48 വര്‍ഷം  ജീവിച്ച രാജ്യമാണ് ഇന്ത്യ. ഞാൻ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണ് ഇന്ത്യ. ഇൗ മണ്ണിലാണ് ഞാനെെൻറ  അന്ത്യശ്വാസം വലിക്കുക.  ഈ മണ്ണിലാണ് എെൻറ ചിതാഭസ്മം അലിഞ്ഞു ചേരേണ്ടതെന്നും സോണിയ പറഞ്ഞു.

 കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയയെ ലക്ഷ്യമിട്ട് മോദി പ്രസംഗിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാട് ചൂണ്ടിക്കാട്ടി ഇറ്റലിയില്‍ ആര്‍ക്കാണ് ബന്ധമുള്ളതെന്ന് എല്ലാവര്‍ക്കുമറിയാമെന്ന്  മോദി പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവരോട് നിങ്ങള്‍ക്ക് ഇറ്റലിയില്‍ ബന്ധുക്കളുണ്ടോ, നിങ്ങള്‍ ഇറ്റലിയില്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ചും മോദി സോണിയയെ പരിഹസിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.