കണ്ണൂർ: കേരളത്തിൽ കോലീബി മോഡൽ നടപ്പാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് എന്തടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടി പറഞ്ഞതെന്നും പിണറായി ചോദിച്ചു.
കേരളത്തിൽ ബി.ജെ.പി ജയിക്കാനുള്ള സാധ്യതയില്ല. ആന്‍റണിയടക്കമുള്ളവർ ഈ സാധ്യത തള്ളിക്കളഞ്ഞതാണ്. എന്നാൽ ഉമ്മൻചാണ്ടിയുടെ അജണ്ടയുടെ ഭാഗമായാണ് ഇത്തരം പ്രസ്താവനയെന്നും പിണറായി വ്യക്തമാക്കി.
ബി.ജെ.പി വലിയ തോതിൽ കേന്ദ്രീകരിച്ച മണ്ഡലങ്ങളിലെല്ലാം എൽ.ഡി.എഫാണ് മുന്നിൽ. അവിടെയെല്ലാം എൽ.ഡി.എഫ് ജയിക്കുമെന്ന് ഉമ്മൻചാണ്ടിക്കും അറിയാം. ഈ അജണ്ട കേരളത്തിലെ ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.