പൊലീസുകാരെ വ്യാജ പ്രതികളാക്കിയെന്ന പ്രചാരണം കളവ്’

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ  പ്രതികളെന്ന വ്യാജേന പൊലീസുകാരെ മുഖം മറച്ച് സ്റ്റേഷനില്‍ ഏല്‍പിച്ചെന്ന പ്രചാരണം കളവാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസുകാരെ പ്രതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വന്ന കള്ളവാര്‍ത്ത സി.പി.എം സംസ്ഥാന സെക്രട്ടറി ആവര്‍ത്തിക്കുകയാണ്. കളവു പ്രചരിപ്പിക്കുന്നത് മുന്‍ ആഭ്യന്തര മന്ത്രിയായ കോടിയേരിക്ക് ചേര്‍ന്നതല്ല.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത കാര്യമാണ് ഇതൊക്കെ. പ്രതിക്കുവേണ്ടി പ്രതിയെ പിടിക്കില്ല. ചില കേസുകളില്‍ പ്രതികളെ പിടിക്കാന്‍ ദിവസങ്ങള്‍ എടുത്തെന്നിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.