കോഴിക്കോട്: കൊടുംചൂടിനിടെ കവാസാക്കി രോഗം സംസ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നതായി സൂചന. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ മാര്‍ച്ച് മാസത്തില്‍ മാത്രം അഞ്ച് കുഞ്ഞുങ്ങളിലാണ് രോഗം കണ്ടത്തെിയത്. പ്രതിവര്‍ഷം 25-30 പേരില്‍ രോഗം കണ്ടത്തൊറുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധര്‍ പറയുന്നു. തുടക്കത്തില്‍ കണ്ടത്തെിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജപ്പാന്‍, തായ്വാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ സര്‍വസാധാരണമായ രോഗം കേരളത്തില്‍ വിരളമാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ചൂട് കൂടുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാണാറുള്ളത്. രോഗകാരണവും കണ്ടത്തെിയിട്ടില്ല. കടുത്തപനി, ചുണ്ടും വായയും ചുവന്നുതുടുക്കല്‍, തൊണ്ടമുഴ, തൊലിപ്പുറത്തെ പാടുകള്‍, മൂത്രത്തില്‍ പഴുപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നാല്‍, തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുഴുവന്‍ ലക്ഷണങ്ങളില്ലാതെയും രോഗം കാണപ്പെടാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷണങ്ങള്‍ തൊണ്ടമുഴ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നത് ചികിത്സ വൈകാന്‍ ഇടയാക്കും. ഇ.എസ്.ആറിന്‍െറയും പ്ളേറ്റ്ലറ്റുകളുടെയും അളവ് ക്രമാതീതമായി വര്‍ധിച്ചതായി കണ്ടത്തെിയാല്‍ തുടര്‍പരിശോധന വേണം. പ്രത്യക്ഷത്തില്‍ അപകടകാരിയല്ളെങ്കിലും തുടക്കത്തില്‍ ചികിത്സ തേടിയില്ളെങ്കില്‍ 25 ശതമാനം പേരില്‍ ഹൃദയധമനിയില്‍ നീര്‍വീക്കം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
1967ല്‍ ജപ്പാനില്‍ ഡോ. തോമിസാകു കവാസാക്കി എന്ന ശിശുരോഗ വിദഗ്ധന്‍ കണ്ടത്തെിയതിനാലാണ് രോഗത്തിന് ഈ പേര്‍ വന്നത്. ജപ്പാനില്‍ ലക്ഷത്തില്‍ 200 പേരില്‍ കണ്ടുവരുന്ന രോഗം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായാണ് പഠനം.
കോഴിക്കോട് ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അബ്ദുല്‍ ലത്തീഫിന്‍െറ നേതൃത്വത്തില്‍ ഡോ. അബ്ദുല്‍ റഊഫ്, ഡോ. യാസിര്‍, ഡോ. ശ്രീഷൈയില്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗവിഭാഗം പ്രഫ. അജിത്കുമാര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് സെക്രട്ടറി കൃഷ്ണമോഹന്‍, മിംസ് ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധ ഡോ. രേണു പി. കുറുപ്പ് എന്നിവര്‍ ശാന്തി ആശുപത്രിയിലത്തെി രോഗത്തെക്കുറിച്ച് വിശകലനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.