Posted On
date_range Updated On
date_range കള്ളന്‍ വിളി സ്വന്തം അമ്മയുടേതുപോലെ കണക്കാക്കുന്നു –സാജു പോള്‍
പെരുമ്പാവൂര്‍: ജിഷയുടെ മാതാവ് രാജേശ്വരിയുടെ പരാമര്‍ശത്തില്‍ വികാരാധീനനായി സാജു പോള്‍ എം.എല്‍.എ. അവര്‍ തന്നെ കള്ളനെന്ന് വിളിച്ചത് സ്വന്തം അമ്മ മകനെ വിളിച്ചതുപോലെ കണക്കാക്കുന്നു. അവനെ കൊല്ലണമെന്ന് പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് കരുതുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. എതിര്‍ വിഭാഗം സോഷ്യല്‍ മീഡിയ വഴി ഇതെല്ലാം പ്രചരിപ്പിക്കുന്നു. 1000 രൂപ പരീക്ഷ ഫീസടക്കുന്നതുമായി ബന്ധപ്പെട്ട് ജിഷയുടെ മാതാവ് വന്ന് കണ്ടിരുന്നു. ഈ വിവരം കോളജ് അധികൃതരെ അറിയിച്ചപ്പോള്‍ ഫീസ് അടക്കാമെന്ന് ഒരു അധ്യാപിക പറഞ്ഞു. അതിനുശേഷം മറ്റൊരാവശ്യത്തിനും ജിഷയുടെ അമ്മ സമീപിച്ചിട്ടില്ല. ഇതിനുശേഷം വളയന്‍ചിറങ്ങരയില്‍വെച്ച് ജിഷയുടെ സഹോദരിയെ കണ്ടിരുന്നു. ഒരു പരാതിയും അന്ന് പറഞ്ഞിരുന്നില്ളെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.