കോട്ടയം: ചിറവുംമുട്ടത്ത് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ 50ലേറെ ചതവുകളും പാടുകളും ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. മോഷ്ടാവെന്ന് സംശയിച്ച് ഒരു സംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചതിനത്തെുടര്‍ന്ന് മരിച്ച അസം സിന്ദ്ബാഗര്‍ ജില്ലയിലെ കണ്ടറ വില്ളേജില്‍ താമസിക്കുന്ന കൈലാസ്ജ്യോതി ബെഹ്റയുടെ (30) ശരീരത്തില്‍ ചെറുതും വലുതുമായ നിരവധി പാടുകള്‍ കണ്ടത്തെിയെന്നാണ് അറിയുന്നത്.
കല്ളെറിഞ്ഞും സംഘം ചേര്‍ന്നും മര്‍ദിച്ചതിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ അടിയേറ്റതിന്‍െറയും മുറിവുകളുടെയും പാടുകളാണ് ഏറെയുള്ളത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ടോമി മാത്തലയുടെ മേല്‍നോട്ടത്തില്‍ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആര്‍.ഡി.ഒ ജി. രമാദേവിയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും തയാറാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ആന്തരികവയവങ്ങള്‍ വിശദ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. അസമിലെ ദിബ്രുഗഢുവില്‍നിന്ന് കന്യാകുമാരിലേക്കുള്ള വിവേക് എക്സ്പ്രസില്‍ സുഹൃത്തുക്കളായ രൂപം ഗോഖോയ്, ഗോകുല്‍ ഗോഖോയ് എന്നിവര്‍ക്കൊപ്പം ബുധനാഴ്ച പുലര്‍ച്ചെയാണ് കൈലാസ് കോട്ടയത്തത്തെിയത്. കൈലാസിന്‍െറ കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 12നും ഒന്നിനുമിടയില്‍ കുറിച്ചി മലകുന്നം ചിറവുംമുട്ടം ക്ഷേത്രത്തിന് സമീപമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.