കോട്ടയം റൂട്ടില്‍ ഏഴ്, എട്ട്, 14 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണം

കോട്ടയം: വൈക്കം റോഡില്‍ പാത ഇരട്ടിപ്പിക്കുന്നതിന്‍െറ ഭാഗമായി ഏഴ്, എട്ട്, 14 തീയതികളില്‍ കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. എട്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍:
എറണാകുളത്തുനിന്ന് ആലപ്പുഴവഴി കായംകുളത്തേക്കും തിരിച്ചുമുള്ള പാസഞ്ചറുകള്‍ (56381, 56382), എറണാകുളത്തുനിന്ന് കോട്ടയംവഴി കായംകുളത്തേക്കും തിരിച്ചുമുള്ള പാസഞ്ചറുകള്‍ (56387, 56388), ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377), കായംകുളം-എറണാകുളം പാസഞ്ചര്‍ (56380), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം തിരിച്ചുമുള്ള മെമു (66302, 66303), കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം തിരിച്ചുമുള്ള മെമു (66300, 66301), കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (66307, 66308), കൊല്ലം-കോട്ടയം-കൊല്ലം പാസഞ്ചറുകള്‍ (56394, 56393) എന്നിവയാണ് ഏഴ്, എട്ട്, 14 തീയതികളില്‍ റദ്ദാക്കിയത്.
ഭാഗിക നിയന്ത്രണം:
പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56365, 56366) ഇടപ്പള്ളിക്കും പുനലൂരിനും മധ്യേ സര്‍വിസ് നടത്തില്ല.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍:
16650 നാഗര്‍കോവില്‍-മംഗലാപുരം എക്സ്പ്രസ്, 17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, 12626 ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, 12202 കൊച്ചുവേളി ലോക്മാന്യ തിലക് ഗരീബ്രഥ് എക്സ്പ്രസ് എന്നിവ ഏഴ്, എട്ട്, 14 തീയതികളില്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 16382 കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് 14ന് മാത്രം ആലപ്പുഴ വഴി തിരിച്ചുവിടും. വഴിതിരിച്ചുവിടുന്ന ജനശതാബ്ദി എക്സ്പ്രസ് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രത്യേകമായി നിര്‍ത്തും. മറ്റ് ട്രെയിനുകള്‍ അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷുകളിലും നിര്‍ത്തും.
സ്റ്റേഷനുകളില്‍ പിടിച്ചിടുന്നവ:
16382 കന്യാകുമാരി മുംബൈ സി.എസ്.ടി എക്സ്പ്രസ് ഏഴ്, എട്ട് തീയതികളില്‍ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ 20 മിനിറ്റ് പിടിച്ചിടും. 16649 മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് പിറവം റോഡ് സ്റ്റേഷനില്‍ 25 മിനിറ്റും 12625 തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് കോട്ടയത്ത് 40 മിനിറ്റും 14ന് പിടിച്ചിടും.
അവധിക്കാല തിരക്ക്; പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു
അവധിക്കാല തിരക്ക് ഒഴിവാക്കാന്‍ ഹൈദരാബാദ്-കൊച്ചുവേളി, ചെന്നൈ-എറണാകുളം, കൊച്ചുവേളി-മംഗലാപുരം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍  സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഹൈദരാബാദ്-കൊച്ചുവേളി സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (07115) ശനിയാഴ്ച രാത്രി ഒമ്പതിന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളി- ഹൈദരാബാദ് സ്പെഷല്‍ ഫെയര്‍ (07116) ഒമ്പതിന് രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് 11ന് പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തും.

ഹൈദരാബാദില്‍നിന്നുള്ള സുവിധാ സമ്മര്‍ സ്പെഷല്‍ ട്രെയിന്‍ (07117) ഈമാസം14, 21, 28 തീയതികളില്‍ (ശനിയാഴ്ചകളില്‍) രാത്രി ഒമ്പതിന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് രണ്ടാംദിവസം പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയില്‍നിന്നുള്ള സുവിധാ സമ്മര്‍ സ്പെഷല്‍ ട്രെയിന്‍ (07118) ഈമാസം 16, 23, 30 തീയതികളില്‍ (തിങ്കളാഴ്ചകളില്‍) രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് രണ്ടാംദിവസം പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തും.

ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ (06005) ഈമാസം 20, 27 തിയതികളില്‍ രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് സുവിധാ സ്പെഷല്‍ ട്രെയിന്‍ (00614)ഈമാസം 22, 29 തീയതികളില്‍ രാത്രി ഏഴിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15ന് ചെന്നൈയില്‍ എത്തും. കൊച്ചുവേളി-മംഗലാപുരം സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (06014) ഈമാസം 20,27 തീയതികളില്‍ രാത്രി 10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് ഒന്നിന് മംഗലാപുരത്ത് എത്തും. മംഗലാപുരം- കൊച്ചുവേളി സ്പെഷല്‍ ഫെയര്‍ ട്രെയിന്‍(06013) 22, 29 തീയതികളില്‍ ഉച്ചക്ക് 3.40ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയില്‍ എത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.