ഡി.വൈ.എഫ്.ഐ ആഭ്യന്തരമന്ത്രിയെ തടഞ്ഞു

കൊല്ലം: ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനവുമായത്തെിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ തടഞ്ഞു. ബുധനാഴ്ച വൈകീട്ട് 6.35 ഓടെ കൊല്ലം പ്രസ് ക്ളബിന് മുന്നിലാണ് സംഭവം. ഇവിടെ നടന്ന ‘ജനസഭ’ പരിപാടിയില്‍ പങ്കെടുത്തശേഷം ചെന്നിത്തല പുറത്തേക്കിറങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധമുണ്ടായത്. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കാനത്തെിയ പ്രവര്‍ത്തകര്‍ പ്രസ് ക്ളബില്‍ ആഭ്യന്തരമന്ത്രിയുണ്ടെന്നറിഞ്ഞ് എത്തുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന് പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മന്ത്രിയുടെ വാഹനം മുന്നോട്ടെടുക്കാനായില്ല. വഴിയൊരുക്കാനുള്ള പൊലീസ് ശ്രമവും വിജയിച്ചില്ല. എസ്കോര്‍ട്ട് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വാഹനത്തിന് മുന്നിലത്തെി. പൊലീസ്വലയത്തില്‍ എസ്കോര്‍ട്ട് വാഹനം മുന്നോട്ട് പോയപ്പോള്‍ പെണ്‍കുട്ടികളടക്കമുള്ളവര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലത്തെുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വാഹനം തൊട്ടടുത്ത ഗുഡ്സ് ഷെഡിലേക്ക് കയറ്റി പൊലീസ് ഗേറ്റടച്ചു.
പ്രതിഷേധക്കാരെ ഒരുവശത്തേക്ക് ഒതുക്കിയശേഷം വേഗത്തില്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. മുന്നോട്ടെടുത്ത മന്ത്രിയുടെ വാഹനത്തില്‍ കമ്പും കൈയും ഉപയോഗിച്ച് പ്രവര്‍ത്തകര്‍ അടിച്ചു. വാഹനത്തിന് വഴിയൊരുക്കിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാറിന്‍െറ ചക്രം കയറി പരിക്കേറ്റു. ഈസ്റ്റ് എസ്.ഐ ആര്‍. രാജേഷ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എസ്. ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രവര്‍ത്തകരെ തടയുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ഷീജ ലൂക്കോസിനും പരിക്കേറ്റു.മന്ത്രി എത്തുന്ന സമയത്ത് പ്രതിഷേധമൊന്നും ഇല്ലാത്തതിനാല്‍ കുറച്ച് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായത്തെിയ പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് നന്നേ പണിപ്പെട്ടു. പ്രസ് ക്ളബിന് മുന്നില്‍ മന്ത്രിയെ തടഞ്ഞ സംഭവം അപലപനീയമാണെന്നും ഇത് പ്രസ്ക്ളബിനോടുള്ള പ്രതിഷേധമായേ കാണാനാകൂവെന്നും ഭാരവാഹികള്‍ പറഞ്ഞു.


ക്രൈംബ്രാഞ്ച് അന്വേഷണം  ആവശ്യമില്ല –ചെന്നിത്തല
കൊല്ലം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോള്‍ ആവശ്യമില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊല്ലം പ്രസ്ക്ളബിന്‍െറ ‘ജനസഭ 2016’ ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മധ്യമേഖല ഐ.ജി മഹിപാല്‍ യാദവിന്‍െറ നേതൃത്വത്തില്‍ ശരിയായ രീതിയിലാണ് അന്വേഷണം പോകുന്നത്. ലോക്കല്‍ പൊലീസിന് മുന്നോട്ട് പോകാനാവാത്ത അവസ്ഥ വന്നാല്‍ മാത്രമേ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയുള്ളൂ. ആര്‍.ഡി.ഒയുടെ സാന്നിധ്യമുണ്ടായോ എന്നത് ഉള്‍പ്പെടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയില്ല.

നേരത്തേ ജിഷയുടെ കുടുംബത്തിന്  ഭീഷണി ഉണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടിരുന്നു. കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സേനയാണ് കേരളത്തിലേത്. സംഭവത്തെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചിട്ടില്ല. ഒരു മനസ്സോടെ നില്‍ക്കുന്നതിനു പകരം ചിലര്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണ്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷയുടെ മാതാവിനെ കാണാന്‍ പോയപ്പോള്‍ ചില യുവജന സംഘടനകള്‍ തടഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയിലേക്ക് പോയില്ല.ഒരു മാധ്യമ സ്ഥാപനത്തിന്‍െറ  വാഹനം ഉപയോഗിച്ചാണ് തന്‍െറ വാഹനം അവിടെ തടഞ്ഞത്. എല്ലാവര്‍ക്കും അതിര്‍വരമ്പുകളുണ്ട്. അതു ലംഘിക്കാതെ പക്വത എല്ലാവരും കാണിക്കണം.  അദ്ദേഹം  പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് സി. വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.