പൊതുസ്ഥലത്തെ ആരാധനാലയങ്ങള്‍ പൊളിക്കാന്‍ സാവകാശം തേടും

തിരുവനന്തപുരം: പൊതുസ്ഥലം കൈയേറിയ ആരാധനാലയങ്ങള്‍ പൊളിക്കാന്‍ സാവകാശം തേടാന്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന റവന്യൂ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സുപ്രീംകോടതിയില്‍ നല്‍കേണ്ട സത്യവാങ്മൂലം തയാറാക്കാനാണിത്. പൊതുസ്ഥലം കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റാത്തതിനെതിരെ കഴിഞ്ഞമാസം സുപ്രീം കോടതി രൂക്ഷവിമര്‍ശമാണ് നടത്തിയത്. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനുള്ള ഉത്തരവ് പാലിക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും കോടതി വിമര്‍ശിച്ചിരുന്നു.

സത്യവാങ്മൂലം നല്‍കിയില്ളെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടിവരും. നടപടി സ്വീകരിച്ചതിന്‍െറ റിപ്പോര്‍ട്ട്, അതിന്‍െറ വെരിഫിക്കേഷന്‍ തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിലുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മേയ് രണ്ടാം വാരത്തിലേക്ക് മാറ്റി. പൊതുവഴിയിലും പുറമ്പോക്കിലും സംസ്ഥാനത്ത് 77 ആരാധനാലയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന്  കണ്ടത്തെി.

ഓരോ ജില്ലയില്‍നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ഈ ആരാധനാലയങ്ങളുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയശേഷം അത് പൊളിച്ചുമാറ്റാനാണ് നിര്‍ദേശം. എന്നാല്‍, ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സാവകാശം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.