കോട്ടയം: റബര്‍ വിലയിടിവ് പരിഹരിക്കാനുള്ള നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാറും ഒളിച്ചോടുന്നു. വിലയിടിവ് പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനവും ജലരേഖയായി. സംഭരണ ഏജന്‍സികള്‍ക്ക് 4000 കോടി അനുവദിച്ച് റബര്‍ വിലയിടിവ് പരിഹരിക്കണമെന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍െറ റിപ്പോര്‍ട്ടിലും അടുത്തെങ്ങും കേന്ദ്രം തീരുമാനം എടുക്കില്ളെന്നും ഉറപ്പായി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനം വിശദ റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച ശേഷമാകും ബി.ജെ.പി നേതൃത്വം ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നാണ് വിവരം. എന്നാല്‍, റിപ്പോര്‍ട്ട് ഇനിയും പ്രധാനമന്ത്രി കാര്യാലയത്തിന് കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകാനുള്ള സാധ്യത പരിമിതമായി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടപടിയുണ്ടാകാനുള്ള സാധ്യത കണ്ണന്താനവും തള്ളി. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള വിശദ റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്നും മുഴുവന്‍ സംഭരണ ഏജന്‍സികളെയും ഉള്‍പ്പെടുത്തിയുള്ള റബര്‍ സംഭരണമാണ് ഇതിന് ഉത്തമമെന്നും കണ്ണന്താനം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.