പി.ഡി.പി സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

ആലപ്പുഴ: രണ്ടുദിവസം നീളുന്ന പി.ഡി.പി സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം. ടൗണ്‍ ഹാളില്‍ സമ്മേളനം സീനിയര്‍ ജനറല്‍ സെക്രട്ടറി കെ.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈസ് ചെയര്‍മാന്‍ യു.കെ. അബ്ദുറഷീദ് മൗലവി പതാക ഉയര്‍ത്തി.
സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറാജ് കാഞ്ഞിരമറ്റം, മൈലക്കാട് ഷാ, പി.സി.എഫ് പ്രസിഡന്‍റ് ഇല്യാസ് തലശ്ശേരി, സെക്രട്ടറി ഹബീബ് റഹ്മാന്‍ പന്തളം, ടി.എ. മുജീബ് റഹ്മാന്‍, അഡ്വ. മുട്ടം നാസര്‍, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, സാബു കൊട്ടാരക്കര, വേലായുധന്‍ വെന്നിയൂര്‍, എസ്.എം. ബഷീര്‍ മഞ്ചേശ്വരം, റസാഖ് മണ്ണടി, സുബൈര്‍ വെട്ടിയാനിക്കല്‍, മുഹമ്മദ് ബള്ളൂര്‍, സലാഹുദ്ദീന്‍ കഴക്കൂട്ടം എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അന്‍സാരി ആലപ്പുഴ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്‍റ് സിനോജ് താമരക്കുളം നന്ദിയും പറഞ്ഞു.
തുടര്‍ന്ന്, ‘ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന സംവരണം’ വിഷയത്തില്‍ സെമിനാര്‍ നടന്നു. വൈസ് ചെയര്‍മാന്‍ കരുണാകരന്‍ നെന്മണ്ട അധ്യക്ഷത വഹിച്ചു. ലോയേഴ്സ് ദള്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മാത്യു വേളങ്ങാടന്‍, ഡോ. വര്‍ഷ ബഷീര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജമീല പ്രകാശം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി. മുഹമ്മദ്, ബൈജു കലാശാല, തുളസീധരന്‍ പള്ളിക്കല്‍, ഇബ്രാഹിം തിരൂരങ്ങാടി, നിസാര്‍ മത്തേര്‍, സുലൈമാന്‍ പഴയങ്ങാടി ദമ്മാം, കൊല്ലൂര്‍വിള സുനില്‍ഷാ, ജാഫറലി ദാരിമി, ബി.എന്‍. ശശികുമാര്‍, നിഷാദ് നടക്കല്‍, റഷീദ് പത്തനംതിട്ട, എസ്.എം. നൗഷാദ്, നൗഷാദ് ആലുംമൂട്ടില്‍, അഡ്വ. വള്ളികുന്നം പ്രസാദ്, ടി.എം. രാജ, സജീന ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ വി.എം. അലിയാര്‍ സ്വാഗതവും ഖാദര്‍ ഹരിപ്പാട് നന്ദിയും പറഞ്ഞു.
സംവരണം ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശമാണെന്നും ഇത് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്താന്‍ ഈ വിഭാഗങ്ങളുടെ ഐക്യനിര രൂപപ്പെടണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ജനസംഖ്യാനുപാതിക സംവരണം നേടിയെടുക്കാന്‍ സംവരണ വിഭാഗങ്ങളുടെ ഐക്യനിര രൂപപ്പെട്ടേ മതിയാകൂ എന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. സംവരണം തൊഴില്‍ദാന പദ്ധതിയല്ളെന്നും അധികാരത്തില്‍നിന്നും തൊഴിലവസരങ്ങളില്‍നിന്നും അകറ്റപ്പെട്ട വിഭാഗങ്ങള്‍ക്കുള്ള തിരുത്തല്‍ പ്രക്രിയയാണെന്നും അഡ്വ. ജമീല പ്രകാശം  പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ പ്രവര്‍ത്തിച്ചിട്ടില്ലാത്ത, ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യം മാത്രമുള്ള സംഘ്പരിവാര്‍ സംഘടനകളാണ് സംവരണത്തിനെതിരെ രംഗത്ത് വന്നത്. ഈ വിഷയത്തില്‍ മറ്റുരാഷ്ട്രീയകക്ഷികളുടെ മൗനം ഇവര്‍ക്ക് സഹായകമാകുന്നു. ഭരണഘടനാദത്തമായ അവകാശം നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടത്തിന് പിന്നാക്ക-ദലിത്-ന്യൂനപക്ഷ സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.