തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ ഭൂമി തിരിമറി നടത്താന്‍ ലാന്‍ഡ് ബാങ്കിന്‍െറ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ജീവമാക്കിയെന്ന് രേഖകള്‍. 2014 നവംബറിലെ ഉത്തരവ് (നമ്പര്‍- 5435/2014/ റവന്യൂ) ഇപ്പോഴത്തെ അനധികൃതഭൂമി പതിവിനുള്ള മുന്നൊരുക്കമായിരുന്നെന്നാണ് ആരോപണം. റവന്യൂവകുപ്പ് ലാന്‍ഡ് ബാങ്ക് രൂപവത്കരിച്ചതുമുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് ചെലവഴിച്ചതും സംബന്ധിച്ച വിശദമായ അന്വേഷണത്തിന് ജോയന്‍റ് ലാന്‍ഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്‍.ഡി.എഫ് കാലത്ത് ശേഖരിച്ച ലാന്‍ഡ് ബാങ്കിലെ വിവരങ്ങള്‍ ഉപയോഗപ്രദമല്ളെന്നായിരുന്നു പുതിയ കണ്ടത്തെല്‍. ഇക്കാര്യം വിശദീകരിച്ച് 2014 ആഗസ്റ്റ് 25ന് സ്പെഷല്‍ ഓഫിസര്‍ കത്ത് നല്‍കിയതിനത്തെുടര്‍ന്നായിരുന്നു ഉത്തരവ്. എന്നാല്‍, അതിനുശേഷം ലാന്‍ഡ് ബാങ്കിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായും മരവിച്ച അവസ്ഥയിലാണ്. ഇടതുസര്‍ക്കാറിന്‍െറ കാലത്ത് റവന്യൂവകുപ്പ് അസിസ്റ്റന്‍റ് കമീഷണറായിരുന്ന ഡി. സജിത്ത് ബാബുവാണ് ലാന്‍ഡ് ബാങ്കിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഭൂമിയുടെ കണക്ക് രേഖപ്പെടുത്താന്‍ പ്രോജക്ട് തയാറാക്കിയത്. ഇത് ഏറെ വിജയിക്കുകയും ചെയ്തു.
വില്ളേജ് തലത്തില്‍ അടയാളപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റമുണ്ടായാല്‍ എസ്.എം.എസിലൂടെയും ടോള്‍ഫ്രീ നമ്പറിലൂടെയും പൊതുജനങ്ങള്‍ക്ക് അറിയിക്കാനുള്ള സംവിധാനവും പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനം നടത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. ഭൂമി തരംതിരിച്ച് ഡാറ്റാബാങ്ക് ഉണ്ടാക്കിയാല്‍ ഭൂ തിരിമറി പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന് തിരിച്ചറിഞ്ഞവരാണ് സമ്മര്‍ദം ചെലുത്തിയത്. അതോടെ ഡാറ്റാബാങ്കിന്‍െറ പ്രവര്‍ത്തനം മരവിച്ച അവസ്ഥയിലാക്കി.
വരവുചെലവ് കണക്ക് ഉള്‍പ്പെടെ വിലയിരുത്തല്‍ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും റിപ്പോര്‍ട്ട് റവന്യൂവകുപ്പിന് സമര്‍പ്പിച്ചില്ല. അതേസമയം, സംസ്ഥാനത്ത് ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ 2.91ലക്ഷംപേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 2.43 ലക്ഷം കുടുംബങ്ങളെ പദ്ധതി ഗുണഭോക്താക്കളായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. അതേസമയം, 2014 ഫെബ്രുവരിയിലും മാര്‍ച്ചിലും വീണ്ടും ഭൂരഹിതരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.
ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഭൂരഹിതരുടെ അപേക്ഷ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.