ജപ്തി ഭീഷണിയത്തെുടര്‍ന്ന് യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മലയിന്‍കീഴ്: ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനത്തെുടര്‍ന്ന് യുവകര്‍ഷകന്‍ ജീവനൊടുക്കി. വലിയറത്തല കുന്നുംപാറ താഴേക്കോണം തേജസ്സില്‍ അജിയാണ് (30) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. വാഴക്കൃഷി ചെയ്യാന്‍ 10 സെന്‍റ് ഭൂമി ഭാര്യ റിജിയുടെ പേരില്‍ ഈടുനല്‍കി 2011 ഡിസംബറില്‍ നരുവാമൂട് സഹകരണസംഘത്തില്‍നിന്ന് മൂന്നുലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍, വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതിനാല്‍ തിരിച്ചടവ് മുടങ്ങി. ഇതേതുടര്‍ന്ന് ബാങ്ക് അധികൃതര്‍ പലതവണ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. ശനിയാഴ്ച രാവിലെ 11ന് ബാങ്കിലത്തെണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പലിശയടക്കം 3, 55, 939 രൂപയാണ് അടക്കാനുള്ളത്. മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നരുവാമൂട് സര്‍വിസ് സഹകരണ ബാങ്കിന് മുന്നില്‍ മൃതദേഹവുമായത്തെിയ നാട്ടുകാര്‍ ഉച്ചക്ക് രണ്ടുമുതല്‍ മൂന്നുവരെ ബാങ്ക് ഉപരോധിച്ചു.
നെയ്യാറ്റിന്‍കര സി.ഐ സന്തോഷ്കുമാര്‍ ബാങ്ക് പ്രസിഡന്‍റുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് വായ്പ എഴുതിത്തള്ളാമെന്ന് എഴുതി നല്‍കിതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം സംസ്കരിച്ചു.
മക്കള്‍: ജിതിന്‍, ജാസ്മിന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.