Posted On
date_range Updated On
date_range പെസഹ വ്യാഴം: ചരിത്രത്തില്‍ ഇടംനേടി സ്ത്രീകളുടെ കാല്‍ കഴുകല്‍
കണ്ണൂര്‍: പെസഹ വ്യാഴം ആചരണത്തിന്‍െറ ഭാഗമായി ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന കാല്‍കഴുകല്‍ ചടങ്ങ് ചരിത്രത്തില്‍ ഇടംനേടി.
പുരുഷന്മാരുടെ കാല്‍ കഴുകല്‍ ചടങ്ങാണ് പതിവായി ഈ ദിനത്തില്‍ പള്ളികളില്‍ നടത്താറുള്ളത്.
ഇത്തവണ ഇവിടെ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളുടെയും കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു. കന്യാസ്ത്രീ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളുടെയും ഒമ്പത് പുരുഷന്മാരുടെയും കാല്‍ കഴുകി.
മാര്‍പാപ്പയുടെ ആഹ്വാനപ്രകാരമാണ് സ്ത്രീകളുടെ കാല്‍ കഴുകിയത്.
ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുന്തല മുഖ്യകാര്‍മികനായി.
അപ്പം മുറിക്കല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.