കൊച്ചി: കുട്ടനാട്ടിലെ കുടിവെള്ളവിതരണത്തിനുള്‍പ്പെടെ ആലപ്പുഴ ജില്ലക്ക് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ ഒരുകോടി രൂപ ഉടന്‍ വിട്ടുകൊടുക്കണമെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കുടിവെള്ളവിതരണത്തിന് തടസ്സമല്ളെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ വിശദീകരണത്തത്തെുടര്‍ന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. 
പെരുമാറ്റച്ചട്ടത്തിന്‍െറ പേരില്‍ കുടിവെള്ളവിതരണത്തിനുള്ള തുക സര്‍ക്കാര്‍ നല്‍കുന്നില്ളെന്നും കുട്ടനാട് കടുത്ത ജലക്ഷാമത്തിന്‍െറ പിടിയിലാണെന്നും ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി എം.എല്‍.എ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. കുടിവെള്ളവിതരണത്തിനായി കുട്ടനാടിന് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചെങ്കിലും നല്‍കിയിട്ടില്ളെന്നായിരുന്നു ഹരജിയിലെ ആരോപണം. 
ഹരജി പരിഗണിക്കവേ രാഷട്രീയനേട്ടത്തിന് വിനിയോഗിക്കരുതെന്ന ഉപാധിയോടെ കുടിവെള്ള വിതരണത്തിന് പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. കുടിവെള്ളവിതരണത്തിന് പെരുമാറ്റച്ചട്ടം തടസ്സമല്ളെങ്കിലും ഇതിന് അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ പ്രചാരണം പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പങ്കെടുക്കുന്ന ചടങ്ങുകളിലും ഈ കുടിവെള്ളവിതരണ പദ്ധതി സംബന്ധിച്ച് പ്രസംഗം പാടില്ല. ഇതിന്‍െറപേരില്‍ വോട്ട് തേടുകയും ചെയ്യരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. കമീഷന്‍െറ വിശദീകരണത്തത്തെുടര്‍ന്നാണ് സര്‍ക്കാറിനോട് ഒരുകോടി കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്.
കുടിവെള്ളവിതരണത്തിന് അനുമതി തേടി, സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു. വേനല്‍ക്കാലത്ത് സംസ്ഥാനത്ത് കുടിവെള്ളക്ഷാമമുള്ളതിനാല്‍  വാഹനങ്ങളിലത്തെിച്ച് വിതരണം ചെയ്യാറുണ്ടെന്നും ഇത്തവണ തെരഞ്ഞെടുപ്പ് മാതൃതാ പെരുമാറ്റ ച്ചട്ടത്തിന്‍െറ പേരില്‍ ഇത് സാധ്യമാകുന്നില്ളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷം ഈ കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്തതിന്‍െറ വിശദാംശങ്ങളും നല്‍കി. അതിനാല്‍, പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിച്ച് കുടിവെള്ളവിതരണത്തിനും അതിനുള്ള ഫണ്ട് അനുവദിക്കാനും അനുമതി വേണമെന്നായിരുന്നു ആവശ്യം. ഇതിന് തെരഞ്ഞെടുപ്പ് കമീഷന്‍ ചീഫ് സെക്രട്ടറിക്ക് അയച്ച മറുപടിയുടെ പകര്‍പ്പ് കമീഷനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.