വിവരാവകാശ കമീഷണര്‍: ശിപാര്‍ശ ഹൈകോടതി ശരിവെച്ചു

കൊച്ചി: മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം. പോളിനെയും കമീഷണര്‍മാരായി മറ്റ് അഞ്ചുപേരെയും നിയമിക്കാന്‍ ശിപാര്‍ശചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചു. ഇവരെ ശിപാര്‍ശചെയ്ത നടപടിക്രമത്തില്‍ അപാകതയില്ലാത്തതിനാല്‍ ഇടപെടാനാകില്ളെന്നും അംഗങ്ങളുടെ യോഗ്യതയിലോ മറ്റോ ആക്ഷേപമുണ്ടെങ്കില്‍ നിയമനശേഷം ചോദ്യംചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. 
ഭരണകക്ഷിയുടെ ഭാഗമായ രാഷ്ട്രീയക്കാരെയാണ് കമീഷണര്‍ സ്ഥാനത്തേക്ക് ശിപാര്‍ശചെയ്തതെന്നും നിയമനകാര്യത്തില്‍ സുതാര്യതയില്ളെന്നും മാനദണ്ഡം പാലിച്ചില്ളെന്നും ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരക്കല്‍, അഡ്വ. ഡി.ബി. ബിനു, സോമനാഥന്‍ പിള്ള തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 
മുഖ്യ വിവരാവകാശ കമീഷണര്‍ക്കുപുറമെ എബി കുര്യാക്കോസ്, അങ്കത്തില്‍ ജയകുമാര്‍, കെ.പി. അബ്ദുല്‍ മജീദ്, അഡ്വ. റോയ്സ് ചിറയില്‍, പി.ആര്‍. ദേവദാസ് എന്നിവരെ വിവരാവകാശ കമീഷണര്‍മാരായും നിയമിക്കാനാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശചെയ്തത്. ശിപാര്‍ശ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമതികളുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.