പി. ജയരാജന്‍  വടകരയില്‍; ഉജ്ജ്വല സ്വീകരണവുമായി  പ്രവര്‍ത്തകര്‍

വടകര: കതിരൂര്‍ മനോജ് വധക്കേസില്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച സി.പി.എം നേതാവ് പി. ജയരാജന് ജില്ലയിലെ നാദാപുരം റോഡിലും കൈനാട്ടിയിലും ആവേശകരമായ സ്വീകരണം നല്‍കി. രണ്ടു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ളെന്ന് ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്. 
ഇതേതുടര്‍ന്ന് സഹോദരിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. പി. സതീദേവിയുടെ ചോറോട്ടെ വീട്ടില്‍ താമസിക്കുന്നതിനായി വരുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ആര്‍.എസ്.എസും യു.ഡി.എഫും ചേര്‍ന്നുള്ള കള്ളക്കേസാണിതെന്നും തനിക്ക് ലഭിച്ച ജാമ്യം യു.എ.പി.എക്കുള്ള താക്കീതാണെന്നും ജയരാജന്‍ പറഞ്ഞു.
 വിദേശസഹായത്തോടെ രാജ്യത്ത് നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തേണ്ടത്. അത്, ദുരുപയോഗം ചെയ്യുകയാണുണ്ടായത്. 
അന്വേഷണ ഏജന്‍സിയുടെ തെറ്റ് കോടതി തിരുത്തിയതുകൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചത്. വരുംദിവസങ്ങളില്‍ എല്‍.ഡി.എഫിന്‍െറ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ പറഞ്ഞു. സി.പി.എം നേതാക്കളായ എം.വി. ജയരാജന്‍, പനോളി വത്സന്‍, സി. ഭാസ്കരന്‍, ആര്‍. ഗോപാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.