കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിലെ രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയായി. ടാറിങ് പൂര്‍ത്തിയായതോടെ റണ്‍വേയുടെ മുഴുവന്‍ നീളവും ഉപയോഗിക്കാനാകും. ഇതിന്‍െറ ഭാഗമായി അടുത്തയാഴ്ച സുരക്ഷാ പരിശോധന നടത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ പറഞ്ഞു. മാര്‍ച്ച് 24നോ 28നോ സുരക്ഷാ പരിശോധന നടത്തും. പരിശോധനയില്‍ അനുമതി ലഭിക്കുന്നതോടെ ഏപ്രില്‍ നാലോടെ റണ്‍വേ മുഴുവനായി തുറന്നുകൊടുക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച പ്രവൃത്തി 2017 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. 2850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ 2,400 മീറ്ററാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിനായി നേരത്തേയുണ്ടായിരുന്ന ടേണിങ് പാഡടക്കം മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. റണ്‍വേ പൂര്‍ണമായി രണ്ട് പാളികളിലായി ടാറിങ് പൂര്‍ത്തിയാക്കി. ഇനിയും രണ്ട് പാളികളിലായി ടാറിങ് പ്രവൃത്തി നടക്കാനുണ്ട്. ഇതോടെ റണ്‍വേയുടെ ബലം നേരത്തേയുള്ളതിലും വര്‍ധിക്കും.
റണ്‍വേയില്‍ ലൈറ്റ് സ്ഥാപിക്കുന്നതടക്കം വൈദ്യുതീകരണ പ്രവൃത്തി പൂര്‍ത്തിയായാലേ നവീകരണം അവസാനിക്കൂ. പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പകല്‍ 12 മുതല്‍ രാത്രി എട്ടുവരെയുള്ള വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.