തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉയര്‍ത്തുന്ന വിവാദങ്ങളോട് അതേനിലയില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടതില്ളെന്ന് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം.
തിങ്കളാഴ്ച രാവിലെ മന്ത്രി കെ.സി. ജോസഫിന്‍െറ വസതിയില്‍ ഇരുഗ്രൂപ്പിലെയും പ്രമുഖര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സീറ്റുകളുടെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത് വിജയസാധ്യതയുള്ളവരെ മത്സരിപ്പിക്കാനും ധാരണയായി.
കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പ്രസ്താവനകളെ വിവാദമാക്കാതെ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളില്‍ സംശയം ഉണ്ടാക്കുന്ന തരത്തിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കേണ്ടിയിരുന്നെന്ന് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
ചില സീറ്റുകള്‍ വര്‍ഷങ്ങളായി ഏതെങ്കിലും ഗ്രൂപ് കൈവശം വെച്ചിട്ടുള്ളതാണെങ്കില്‍പോലും വിജയസാധ്യത പരിഗണിച്ച് മാത്രമേ സ്ഥാനാര്‍ഥിയെ തീരുമാനിക്കൂ. ആവശ്യമെങ്കില്‍ സീറ്റുകളുടെ കാര്യത്തില്‍ പരസ്പരം വെച്ചുമാറ്റത്തിനും സന്നദ്ധമാകും. സ്ഥാനാര്‍ഥികളായി സുധീരന്‍ നിര്‍ദേശിക്കുന്ന പേരുകളിലും വിജയസാധ്യതയുള്ളവരെ മാത്രം അംഗീകരിച്ചാല്‍ മതിയെന്നും ധാരണയായി. തര്‍ക്കങ്ങളൊഴിവാക്കി കഴിയുന്നതും യോജിച്ച സ്ഥാനാര്‍ഥിപട്ടിക തയാറാക്കുന്നതിനും ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കള്‍ക്ക് സീറ്റ് ഉറപ്പാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, ബെന്നി ബഹനാന്‍, കെ. സുധാകരന്‍, തമ്പാനൂര്‍ രവി, എം.എം. ഹസന്‍, ജോസഫ് വാഴക്കന്‍ തുടങ്ങി ഇരുഗ്രൂപ്പിലെയും പ്രമുഖര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.