അര്‍ഹമായ സീറ്റില്ളെങ്കില്‍ മാറിനില്‍ക്കുമെന്ന് ജനതാദള്‍ –എസ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ളെങ്കില്‍ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ജനതാദള്‍ എസ് നേതൃയോഗ തീരുമാനം. ഇടതുമുന്നണി വിടാതെ നിരുപാധിക പിന്തുണ നല്‍കി വിട്ടുനില്‍ക്കണമെന്നാണ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തില്‍ തീരുമാനമുണ്ടായത്.ഇന്നലത്തെ സീറ്റ് ചര്‍ച്ചയിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് ജനതാദള്‍ എസില്‍ ഈ ചിന്ത ബലപ്പെടുത്തി. സമ്മര്‍ദ തന്ത്രമായി ലഘൂകരിച്ച് ഇതിനെ കാണേണ്ടെന്ന തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സി.പി.എമ്മിലെ ഉന്നതരോട് ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്.

ഏറ്റവും കുറഞ്ഞത് എട്ടു സീറ്റുകളാണ് ജനതാദള്‍ എസ് സി.പി.എമ്മിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആറു സീറ്റുകള്‍ നല്‍കാമെന്നായിരുന്നു സി.പി.എം നിലപാട്. ഏഴു സീറ്റില്ളെങ്കില്‍ മത്സരരംഗത്തുനിന്ന് പിന്മാറുമെന്ന തരത്തില്‍ ചര്‍ച്ച നീണ്ടെങ്കിലും വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയാവാമെന്നുപറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.  ഇടതുമുന്നണിയില്‍ അര്‍ഹമായ അംഗീകാരം ലഭിച്ചില്ളെന്നാണ് ജനതാദള്‍ എസ് നിലപാട്. കഴിഞ്ഞ തവണ അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ നാലിടത്ത് ജയിച്ചു. ഇത്തവണ കണ്ണൂരില്‍ ഉള്‍പ്പെടെ ജനതാദള്‍ എസ് സീറ്റുകള്‍ ലക്ഷ്യമിടുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.