തൃശൂർ: കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. പൊലീസ് സമഗ്രാന്വേഷണം നടത്തണം. മണിയുടെ സഹോദരൻ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെങ്കിൽ ഗൗരവതരമാണ്. മണിയെ സിനിമയിൽ അഭിനയിക്കാൻ വിടാതെ ചിലർ തടഞ്ഞുവെച്ചുവെന്ന സഹോദരന്റെ ആരോപണവും അന്വേഷിക്കട്ടെയെന്നും ഇന്നസെന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.