ഇടതുമായി യോജിച്ചു നീങ്ങുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മതേതരശക്തികളുമായി യോജിച്ചു നീങ്ങാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു. കര്‍ഷകക്ഷേമത്തില്‍ ഉറച്ചുനിന്ന് വര്‍ഗീയതക്കും അഴിമതിക്കുമെതിരെ പോരാടുമെന്ന് അഡ്വ. ആന്‍റണി രാജു അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
 വര്‍ഗീയ ഫാഷിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംഘ്പരിവാര്‍ കടന്നു കയറ്റങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്‍െറ മൃദുസമീപനം മതന്യൂനപക്ഷങ്ങളെ മാത്രമല്ല, മതേതരത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഏവരെയും ആശങ്കയിലാഴ്ത്തുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.
അരനൂറ്റാണ്ടുകാലം എം. എല്‍.എയും മന്ത്രിയുമെന്നൊക്കെ മേനി പറഞ്ഞിട്ട് ഒരു അര്‍ഥമില്ളെന്നും ജനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തുവെന്നതിലാണ് കാര്യമെന്നും പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ബാര്‍കോഴ, ബജറ്റ് വില്‍പന തുടങ്ങിയ ആക്ഷേപങ്ങള്‍ ഭൂഷണമാണോയെന്ന് കെ.എം. മാണി ചിന്തിക്കണം. ജനാധിപത്യ വിരുദ്ധ സമീപനം ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കില്ല. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പിച്ചു അഴിമതിരഹിതമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട തങ്ങളെയൊക്കെ മകനുവേണ്ടി ഇല്ലായ്മ ചെയ്യാനാണ് കെ.എം. മാണി ശ്രമിച്ചതെന്ന് മുന്‍ എം.എല്‍.എ പി.സി. ജോസഫ് പറഞ്ഞു.
ആദ്യകാല എം.എല്‍.എമാരില്‍ ഒരാളായ കെ.ജെ. ചാക്കോയും കെ.എം. മാണിക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി. ഡോ.കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. ആന്‍റണി രാജു രാഷ്ട്രീയ പ്രമേയവും മാത്യു സ്റ്റീഫന്‍ കാര്‍ഷിക പ്രമേയവും അവതരിപ്പിച്ചു. ആദ്യകാല കേരള കോണ്‍ഗ്രസ് എം.എല്‍.എ കെ.ജെ. ചാക്കോ, പി.സി. ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍, വാമനപുരം പ്രകാശ്കുമാര്‍,  മൈക്കിള്‍ ജയിംസ്, ആന്‍സണ്‍ ആന്‍റണി എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.