കൊച്ചി: സ്വാതന്ത്ര്യദിന, റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ ദേശീയ പതാക സൂര്യാസ്തമയത്തിന് മുമ്പ് അഴിച്ചു മാറ്റണമെന്നത് പാലിക്കേണ്ട മാതൃക പെരുമാറ്റചട്ടമാണെങ്കിലും ശിക്ഷാര്‍ഹമായ കുറ്റകൃത്യമല്ളെന്ന് ഹൈകോടതി. 1971ലെ ദേശീയ ചിഹ്നങ്ങളോടും പതാകയോടുമുള്ള അനാദരവ് തടയല്‍ നിയമത്തിന്‍െറ പരിധിയില്‍ കുറ്റമെന്ന നിലയില്‍ ഈ കൃത്യം വരുന്നില്ളെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
റിപ്പബ്ളിക് ദിനത്തില്‍ നാദാപുരം തൂണേരി പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ഉയര്‍ത്തിയ ദേശീയ പതാക രാത്രി വൈകിയും അഴിച്ച് മാറ്റാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കെതിരെയെടുത്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ഉത്തരവ്. മാതൃകാ പെരുമാറ്റ ചട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമായാണിത്, നിയമമല്ല. പതാക അഴിച്ചു മാറ്റിയില്ലയെന്നതിന്‍െറ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവില്ല. മാത്രമല്ല, ബോധപൂര്‍വം ദേശീയ പതാകയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയുണ്ടായതല്ല. ഈ സാഹചര്യത്തില്‍ കേസും തുടര്‍ നടപടികളും അനാവശ്യമാണെന്ന് വിലയിരുത്തിയ കോടതി കേസും തുടര്‍നടപടികളും റദ്ദാക്കുകയായിരുന്നു.
നാദാപുരം പൊലീസെടുത്ത കേസ് നിലനില്‍ക്കുന്നതല്ളെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി പി.കെ. സതീഷ്ബാബു നല്‍കിയ ഹരജിയാണ് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.