Posted On
date_range Updated On
date_range സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ശക്തന് യോഗ്യനല്ല –കാനം
തിരുവനന്തപുരം: സര്‍ക്കാറിന്‍െറ താല്പര്യങ്ങള്ക്ക് വഴങ്ങി സ്പീക്കര്‍സ്ഥാനം ദുരുപയോഗം ചെയ്തതിന് തെളിവാണ് പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈകോടതി റദ്ദാക്കിയതിലൂടെ വെളിപ്പെടുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എം.എല്‍.എസ്ഥാനം രാജിവെച്ചയാളെ കൂറുമാറ്റത്തിന്‍െറ പേരില്‍ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിനുതന്നെ അപമാനമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കൂട്ടരേയും സന്തോഷിപ്പിക്കാന്‍ സ്പീക്കര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഒരുനിമിഷം പോലും സ്പീക്കര്‍ സ്ഥാനത്തുതുടരാന്‍ ശക്തന് യോഗ്യനല്ളെന്ന് കാനം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.