സാമൂഹിക പ്രവർത്തക ധന്യ രാമനെതിരെ ആക്രമണം

തിരുവനന്തപുരം: ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക ധന്യ രാമനെതിരെ വധശ്രമം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലെത്തിയ അക്രമി  ധന്യയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി രക്ഷപ്പെട്ടു. വീടിൻെറ വാതിൽ തകർത്താണ് അക്രമി അകത്ത് കയറിയതെന്ന് ധന്യ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ധന്യ രാമനെതിരെ ആക്രമണം നടക്കുന്നത്. രാത്രിയില്‍ സ്ഥിരമായി ആരോ വീട്ടു വളപ്പില്‍ കയറുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ദിവസങ്ങളായി ഇവരുടെ വീട് പോലീസ് സംരക്ഷണത്തിലാണ്. പൊലീസിൻെറ കണ്ണുവെട്ടിച്ചാണ് അക്രമി അകത്തുകയറിയത്.

ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ വിവിധ കേസുകളില്‍ പലരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ധന്യ പറഞ്ഞു. അതിനാൽ തന്നെ തനിക്ക് നിരവധി ശത്രുക്കളുണ്ട്. വിഷയത്തിൽ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ധന്യ വ്യക്തമാക്കി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.