ചാലക്കുടി: മരണശേഷമെങ്കിലും കലാഭവന്‍ മണിയെ വെറുതെ വിടണമെന്നും അപവാദപ്രചാരണം അവസാനിപ്പിക്കണമെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍.മരണവുമായി ബന്ധപ്പെടുത്തി സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നത് വേദനാജനകമാണെന്നും രാമകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതില്‍ പലതും മണിയെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ട്. മണിയുടെ മരണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. മണിയും കുടുംബവും തമ്മില്‍ ഒട്ടും അകല്‍ച്ച ഇല്ലായിരുന്നു. മരണത്തോടെ കുടുംബത്തില്‍ ഒരു ശൈഥില്യവും ഉണ്ടായിട്ടില്ല. മൃതദേഹം പലര്‍ക്കും കാണാന്‍ കഴിയാത്തതില്‍ വളരെ ഖേദമുണ്ട്. വലിയ തിരക്കുണ്ടായ സാഹചര്യത്തില്‍ വേണമെങ്കില്‍ ഭൗതികശരീരം ഒരു ദിവസം കൂടി പൊതുദര്‍ശനത്തിന് വെക്കാമായിരുന്നു. എന്നാല്‍, ആകസ്മിക മരണം ഏല്‍പിച്ച ആഘാതത്തില്‍ കാര്യങ്ങള്‍ യുക്തിസഹമായി ചിന്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു കുടുംബാംഗങ്ങളെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.