സ്രാവിന്‍ ചിറക് കയറ്റുമതി നിരോധം ഹൈകോടതി ശരിവെച്ചു


കൊച്ചി: സ്രാവിന്‍െറ ചിറകുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധം ഹൈകോടതി ശരിവെച്ചു. സര്‍ക്കാറിന്‍െറ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ളെന്നും കയറ്റുമതിക്കുള്ള അവകാശം മൗലികാവകാശമെന്ന നിലയില്‍ കാണാനാവില്ളെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. 
ഇന്ത്യയില്‍ സ്രാവിനെ പിടികൂടുന്നതിനും വില്‍പനയ്ക്കും നിരോധനമില്ലാതിരിക്കെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടി കയറ്റുമതി വ്യവസായം നടത്തുന്ന  ടി.എ. ബിജുമോനടക്കമുള്ളവര്‍ നല്‍കിയ ഹരജി കോടതി തള്ളി. ആഭ്യന്തര ഉപയോഗം അധികമില്ലാത്ത  സ്രാവിനെ വ്യാപകമായി വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദേശ വ്യാപാര ഡയറക്ടര്‍ കയറ്റുമതി നിരോധിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം. നിരോധം കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നല്ല ഉണ്ടായിട്ടുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
എന്നാല്‍, കയറ്റുമതി മൗലികാവകാശമല്ലാത്തതിനാല്‍ സ്രാവിന്‍ ചിറക് കയറ്റുമതി അനുവദിക്കണമെന്ന് ആവശ്യപ്പെടാനാകില്ളെന്ന് കോടതി വ്യക്തമാക്കി. സമുദ്രത്തിന്‍െറ പാരിസ്ഥിതിക സംതുലനാവസ്ഥ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് നിരോധം ഏര്‍പ്പെടുത്തിയത്. സ്രാവുകളുടെ വളര്‍ച്ചക്ക് തടസ്സമാകുമെന്ന് കണ്ടത്തെിയതിനാല്‍ നിരോധം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഉത്തരവിറക്കിയത്. ഉത്തരവ് വിദേശ വ്യാപാര ഡയറക്ടറുടേതല്ല. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് കാലാനുസൃതമായി നയപരമായ തീരുമാനമെടുക്കാന്‍ നിയമപരമായി സര്‍ക്കാറിന് അധികാരമുണ്ട്. സര്‍ക്കാറിന്‍െറ നയപരമായ തീരുമാനം ലക്ഷ്യത്തെ സാധൂകരിക്കുന്നതാണോയെന്ന് ഈ ഘട്ടത്തില്‍ കോടതിക്ക് പരിശോധിക്കേണ്ടതില്ല. കാലക്രമേണ ഇത് ബോധ്യപ്പെടുന്നവയാണ്. ന്യായമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടുന്നില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. എന്നാല്‍, ഹരജിക്കാരുടെ അപേക്ഷകള്‍ പരിഗണിക്കണമെന്നും സര്‍ക്കാറിന് സാധ്യമാകുന്ന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.