കൊട്ടാരക്കര: ആര്‍.എസ്.എസ്-ബി.ജെ.പി സംഘം അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് മുന്‍ താലൂക്ക് ഭാരവാഹി എഴുകോണ്‍ മുകളില്‍ ഭാഗത്ത് ശ്രീഗണേശത്തില്‍ ശ്രീനിവാസന്‍ (36), കോട്ടാത്തല പണയില്‍ വിജയവിലാസത്തില്‍ ഹരിദാസ് (40), ആര്‍.എസ്.എസ് മുഖ്യശിക്ഷക് വല്ലം നെടിയവിളവീട്ടില്‍ വിഷ്ണുകുമാര്‍ (24) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പൊലീസ് പിടികൂടിയത്.
ഇവര്‍ കേസിലെ ഏഴുമുതല്‍ ഒമ്പതുവരെ പ്രതികളാണ്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡിവൈ.എസ്.പി എ. അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടത്തെുന്നത്. കഴിഞ്ഞദിവസം 15 വീടുകളില്‍ പരിശോധന നടത്തി. സംഭവത്തില്‍ 70 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്. പിടിക്കപ്പെട്ട ഹരിദാസ് മറ്റ് രാഷ്ട്രീയ കേസുകളിലും പ്രതിയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഒന്നാം പ്രതി ബിനീഷിനെ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോട്ടാത്തലയില്‍ ഉത്സവ ഡ്യൂട്ടിക്കത്തെിയ കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ് ബൈക്കില്‍ ഒരുമിച്ച് സഞ്ചരിച്ച മൂന്നുപേരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. എസ്.ഐയെ കൈയേറ്റം ചെയ്ത ആര്‍.എസ്.എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിന് സമീപം ആര്‍.വി സദനത്തില്‍ ബിനീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലത്തെിച്ചു. സംഭവം അറിഞ്ഞത്തെിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കല്ളേറ് നടത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.