തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരനായ ടി.സി. മാത്യുവിനെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകേസില്‍ പൊലീസ് പിടികൂടി. കുറവന്‍കോണം ജങ്ഷനിലെ വീട് വില്‍ക്കാമെന്ന് ധരിപ്പിച്ച് ശ്രീകാര്യം സ്വദേശിയില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്്.ചൊവ്വാഴ്ച രാത്രി തിരുമലയ്ക്ക് സമീപത്തെ ഹോട്ടലില്‍നിന്ന് വഞ്ചിയൂര്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ശ്രീകാര്യം ഇടവക്കോട് പാലാഴിയില്‍ ജഗന്നാഥന് വീടും സ്ഥലവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് കരാര്‍ ഉണ്ടാക്കി അഡ്വാന്‍സ് വാങ്ങിയ ശേഷം വീട് നല്‍കാതെ കബളിപ്പിച്ചെന്നാണ് കേസ്. ഭാര്യ എലിസബത്ത്, സുഹൃത്ത് മരുതന്‍കുഴി സ്വദേശി രാജേന്ദ്രന്‍ എന്നിവരും കേസിലെ പ്രതികളാണ്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കേസിനെ സംബന്ധിച്ച് പൊലീസ് വിശദീകരണം: കുറവന്‍കോണത്തെ 10സെന്‍റ് സ്ഥലവും വീടും 2.45 കോടി രൂപക്ക് വില്‍ക്കാന്‍ ജഗന്നാഥനുമായി മാത്യു കരാറുണ്ടാക്കി. കരാറിന്‍െറ അടിസ്ഥാനത്തില്‍ ഒരു കോടി രൂപ മാത്യുവിന് ജഗന്നാഥന്‍ അഡ്വാന്‍സായി നല്‍കി. 2015 ഒകടോബറിലാണിത്. കരാര്‍ ഉണ്ടാക്കുമ്പോള്‍ വസ്തുവിന്‍െറ ആധാരങ്ങളും ബാധ്യതാ സര്‍ട്ടിഫിക്കറ്റും കൈമാറുകയും ചെയ്തിരുന്നു. നാല് മാസത്തിനകം രജിസ്ട്രേഷന്‍ നടത്താമെന്ന ഉറപ്പിലാണ് അഡ്വാന്‍സ് വാങ്ങിയത്.
എന്നാല്‍, പറഞ്ഞസമയം കഴിഞ്ഞും ഇടപാട് നടത്താതെ മാത്യു മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജഗന്നാഥനുമായി കരാര്‍ ഉറപ്പിക്കുന്നതിനും രണ്ടുമാസം മുമ്പ് മാണിക്കല്‍ വാവ്വാക്കാവ് സ്വദേശി ഫിറോസ് ഖാന് 65 ലക്ഷം രൂപക്ക് വീടും സ്ഥലവും വില്‍പന നടത്തിയതായി കണ്ടത്തെിയത്. ഇതു മറച്ചുവെച്ചാണ് മാത്യു ജഗന്നാഥനില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയത്. മാത്യുവിന്‍െറ കൂട്ടാളിയും ഇടനിലക്കാരനുമായ രാജേന്ദ്രന്‍െറ സാന്നിധ്യത്തിലായിരുന്നു ഇടപാടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.