ഛത്തിസ്ഗഢില്‍ പട്ടാമ്പി സ്വദേശിയെ മാവോവാദി സംഘം വെടിവെച്ചുകൊന്നു

പട്ടാമ്പി: ഛത്തിസ്ഗഢില്‍ കമ്പനി ഉദ്യോഗസ്ഥനായ മലയാളിയെ മാവോവാദികള്‍ വെടിവെച്ചുകൊന്നു.പട്ടാമ്പിക്കടുത്ത് ചെമ്പ്ര സ്വദേശിയായ ശ്രീകുമാര്‍ നായരാണ് (62) കൊല്ലപ്പെട്ടത്. പല്ളേമാഡി ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് കമ്പനിയില്‍ അസി. ജനറല്‍ മാനേജറായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് മൂന്ന് സ്ത്രീകളടങ്ങുന്ന ആറംഗസംഘം കമ്പനി വളഞ്ഞ് അക്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് മൃതദേഹം സംസ്കരിച്ചു. പരേതരായ ചെമ്പ്ര കോഴിക്കോട്ട് രാരു നായരുടെയും കുന്നത്തൊടി കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനാണ്. എടപ്പലം തച്ചംതൊടിയില്‍ മീനാകുമാരിയാണ് ഭാര്യ. റോഷിദ (ബി.ആര്‍.സി, മുംബൈ), രോഹിണി (നിയമ വിദ്യാര്‍ഥിനി) എന്നിവര്‍ മക്കളും സന്തോഷ്, സുനില്‍ എന്നിവര്‍ മരുമക്കളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.