ആലുവ: ആലുവക്കിന്ന് വീണ്ടുമൊരു മഹാശിവരാത്രി. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ പ്രാധാന്യം കൂടുതലുള്ള ഈ ദിവസം പിതൃമോക്ഷ പുണ്യംതേടി പതിനായിരങ്ങള്‍ മണപ്പുറത്തേക്ക് ഒഴുകിയത്തെും. ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാല്‍ നാനാദിക്കുകളില്‍നിന്ന് ഭക്തരത്തെും. ശിവപഞ്ചാക്ഷരീ മന്ത്രം ഉരുവിട്ട് ശിവരാത്രിരാവില്‍ ഭക്തര്‍ കഴിച്ചുകൂട്ടും. പിന്നീട് പൂര്‍വികര്‍ക്ക് ബലിയര്‍പ്പിച്ച് മടങ്ങും. മണപ്പുറം ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. പ്രത്യേക പൂജകള്‍ക്ക് ചേന്നാസ് മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മികത്വം വഹിക്കും. കറുത്തവാവ് ആയതിനാല്‍ ബുധനാഴ്ചവരെ ബലിയിടാനാകും.
നഗരത്തില്‍ എത്തുന്നവര്‍ക്ക് പുതുതായി നിര്‍മിച്ച സ്ഥിരം നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് കടക്കാന്‍ കഴിയും. രാവിലെ മുതല്‍ ഭക്തര്‍ എത്തുകയും ഒറ്റക്കൊറ്റക്ക് ബലിതര്‍പ്പണം നടത്തുമെങ്കിലും ഉച്ചമുതലായിരിക്കും കൂട്ടമായി ഭക്തര്‍ മണപ്പുറത്തേക്ക് വരുക. ദേവസ്വം ബോര്‍ഡ് മുന്നൂറോളം ബലിത്തറകള്‍ ഒരുക്കി. ഇത്തവണ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് ബലിപ്പുരകള്‍ നിര്‍മിച്ചുനല്‍കിയത്. ഒരേസമയം 2000 പേര്‍ക്ക് ബലിയിടാന്‍ സൗകര്യമുണ്ട്. മണപ്പുറത്ത് വെളിച്ചത്തിന് സജ്ജീകരണവും ഏര്‍പ്പെടുത്തി. ബലിതര്‍പ്പണം നടത്തുന്ന പെരിയാര്‍തീരത്ത് അപകടമുണ്ടാകാതിരിക്കാന്‍ പുഴയില്‍ മണല്‍ച്ചാക്കുകള്‍ നിരത്തി.
ഭക്തര്‍ക്ക് സമയാസമയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉച്ചഭാഷിണിസംവിധാനവും ഒരുക്കി. കുടിവെള്ളവിതരണത്തിനും വിപുല സംവിധാനമുണ്ട്. ഒരേസമയം 14,000 ലിറ്റര്‍ വെള്ളം സ്റ്റോക്കുണ്ടാകും. രാത്രി മണപ്പുറത്തുള്ള ഭക്തര്‍ക്ക് അത്താഴവിതരണവും ഉണ്ടാകും. ഭക്തര്‍ക്ക് നല്‍കുന്ന അപ്പവും അരവണയും തയാറായി.നഗരസഭയുടെ അധീനതയിലെ മണപ്പുറത്തും നഗരത്തിലും വിപുലസൗകര്യങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. താല്‍ക്കാലിക മുനിസിപ്പല്‍ ഓഫിസ്, പൊലീസ് സ്റ്റേഷന്‍, ഫയര്‍സ്റ്റേഷന്‍, കെ.എസ്.ഇ.ബി ഓഫിസ് തുടങ്ങിയവയുണ്ട്. ആലുവ ജില്ലാ ആശുപത്രിയുടെ പ്രഥമശുശ്രൂഷ യൂനിറ്റ്, ഹോമിയോ ചികിത്സ യൂനിറ്റ് എന്നിവയും സജ്ജമാക്കി. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് മൂന്നാഴ്ച നീളുന്ന വ്യാപാരമേള നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.