തൃശൂരില്‍ വ്യാപാരി മാര്‍ച്ച് അക്രമാസക്തം; പത്തുപേര്‍ക്ക് പരിക്ക്

തൃശൂര്‍: അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് കടയടപ്പ് സമരത്തിന്‍െറ ഭാഗമായി വ്യപാരികള്‍ തൃശൂരിലെ വാണിജ്യ നികുതി ഓഫിസ് സമുച്ചയത്തിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കല്ളേറില്‍ ഓഫിസിന്‍െറ 13 ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വാണിജ്യ നികുതി ഡെപ്യൂട്ടി കമീഷണറുടെ കാറിന്‍െറ ചില്ലും വകുപ്പിന്‍െറ രണ്ട് ജീപ്പും കേടുവരുത്തി. ഏഴ് വ്യാപാരികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപാരികള്‍ ബുധനാഴ്ചയും കടകളടച്ചിടും.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു വ്യാപാരികളുടെ മാര്‍ച്ച്. പ്രകടനമായത്തെിയ മൂവായിത്തോളം വ്യാപാരികള്‍ പ്രതിഷേധ യോഗം തുടങ്ങുന്നതിനിടെ പൊലീസ് പുറത്താക്കാന്‍ ശ്രമിച്ചു. ഇതിനിടെ മുദ്രാവാക്യം വിളികളുമായി എത്തിയ ഒരുസംഘം വ്യാപാരികള്‍ പിന്നിലെ ഗേറ്റ് തകര്‍ത്ത് ഇരച്ചുകയറി ഓഫിസിനും വാഹനങ്ങള്‍ക്കും കല്ളെറിഞ്ഞു. പൊലീസ് തിരിച്ചും കല്ളെറിഞ്ഞു. തുടര്‍ന്ന് വ്യാപാരികളെ പൊലീസ് ലാത്തിവീശി . ലാത്തിച്ചാര്‍ജില്‍ ഏതാനും വ്യാപാരികള്‍ക്ക് പരിക്കേറ്റു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ അടക്കം നാലുപേരെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതോടെ വ്യാപാരികള്‍ വീണ്ടും അക്രമാസക്തരായി. ഇതോടെ വീണ്ടും ലാത്തിവീശി. ഏഴ് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ആഹ്വാനം ചെയ്തതനുസരിച്ചാണ് ് മാര്‍ച്ച് നടത്തിയത്. ഏകോപന സമിതി നേതാക്കളായ അബ്ദുല്‍ ഹമീദ്, ജോര്‍ജ് കുറ്റിച്ചാക്കു, ഡോ. എം. ജയപ്രകാശ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.