പത്തനംതിട്ട: ദൃശ്യം ലഭ്യമാകാതിരുന്നതിന് ഡി.ടി.എച്ച് സേവനദാതാക്കളായ ഡിഷ് ടി.വി ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. പത്തനംതിട്ടയിലെ അഭിഭാഷകന്‍ ശശി ഫിലിപ്പാണ് പരാതിക്കാരന്‍. പണം വീഴ്ച കൂടാതെ അടച്ചിട്ടും ദൃശ്യങ്ങള്‍ കിട്ടാതായതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ ഉടന്‍ ശരിയാക്കാമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. എന്നാല്‍, മൂന്നുമാസം കാത്തിരുന്നിട്ടും ശരിയാക്കാന്‍ ആരും എത്തിയില്ല.
ഇതത്തേുടര്‍ന്ന് അഡ്വ. ശശി ഫിലിപ്പ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഡിഷ് ടി.വി മാനേജിങ് ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, പത്തനംതിട്ട ഡിഷ് കെയര്‍ സെന്‍റര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി കേസ് നല്‍കുകയായിരുന്നു. പരാതി പരിഹരിക്കാതിരുന്നതിന് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 3,000 രൂപയും വിധി തീയതി മുതല്‍ 10 ശതമാനം പലിശയും നല്‍കാനാണ് പ്രസിഡന്‍റ് പി. സതീഷ് ചന്ദ്രന്‍ നായരും അംഗം കെ.പി. പത്മശ്രീയും ഉള്‍പ്പെട്ട ഫോറത്തിന്‍െറ വിധി. ഡിഷ് ടി.വി സേവനം 15 ദിവസത്തിനുള്ളില്‍ പുന$സ്ഥാപിക്കണമെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.