Posted On
date_range Updated On
date_range ഡിവൈ.എസ്.പിക്ക് വധഭീഷണി: എം.എം. മണിയെ വെറുതെവിട്ടു
ചെറുതോണി: തൊടുപുഴ ഡിവൈ.എസ്.പിയായിരുന്ന കെ.യു. കുര്യാക്കോസിനെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഇടുക്കി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സത്യന്‍ ഉള്‍പ്പടെ ഒമ്പതുപേരെ ഇടുക്കി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എം.എസ്. ഉണ്ണികൃഷ്ണന്‍ വെറുതെവിട്ടു.
2012 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടശേഷം സഹകരണ സംഘം രജിസ്ട്രാര്‍ ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ രജിസ്ട്രാറെയും ജില്ലാ ബാങ്ക് മാനേജറെയും തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും ഡിവൈ.എസ്.പിക്കുനേരെ വധഭീഷണി മുഴക്കിയെന്നുമാണ് കേസ്.
പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബിജു വാസുദേവന്‍ അറക്കപറമ്പില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.