റാഗിങ്: വനിതാകമീഷന്‍ സ്വമേധയാ കേസെടുക്കും

കൊച്ചി: ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്റ്റലുകള്‍ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ അംഗം ലിസി ജോസ്. ഇതുസംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. മതിയായ അടിസ്ഥാനസൗകര്യമോ ശുചിത്വമോ ഇല്ലാത്ത ഹോസ്റ്റലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി കര്‍ണാടകയില്‍ ക്രൂരമായി റാഗ്ചെയ്യപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്നും ഒൗദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിലുള്ള വനിതാ കമീഷന്‍ അധ്യക്ഷ മടങ്ങിയത്തെിയാലുടന്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ലിസി ജോസ് അറിയിച്ചു.

ഇന്നലെ കൊച്ചിയില്‍ നടന്ന കമീഷന്‍ സിറ്റിങ്ങില്‍ 115 പരാതികളാണ് പരിഗണനക്കുവന്നത്. ഇതില്‍, 37 എണ്ണം തീര്‍പ്പായി. 11 പരാതികളില്‍ പൊലീസിന്‍െറ റിപ്പോര്‍ട്ട് തേടി. ആറ് പരാതികള്‍ ആര്‍.ഡി ഒക്ക് കൈമാറി. അഞ്ചെണ്ണം കൗണ്‍സലിങ്ങിനും മാറ്റി. കുടുംബപ്രശ്നങ്ങളും അയല്‍വാസികള്‍ തമ്മിലെ വഴക്കും മറ്റുമായിരുന്നു പരാതികളിലേറെയും. ഭര്‍ത്താവ്  മദ്യപിച്ചത്തെി സ്ഥിരമായി ദേഹോപദ്രവം ഏല്‍പിക്കുന്നുവെന്നായിരുന്നു മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതി. മദ്യപാനം അവസാനിപ്പിക്കാമെന്നും ഭാര്യയെ ഇനി ഉപദ്രവിക്കില്ളെന്നും ഇയാളില്‍ നിന്ന് രേഖാമൂലം കമീഷന്‍ ഉറപ്പുവാങ്ങി.

അച്ഛനും അമ്മയും മൂന്ന് പെണ്‍മക്കളുമുള്ള കുടുംബത്തിലെ മൂത്തമകള്‍ ആന്ധ്ര സ്വദേശിയുമായി പ്രണയത്തിലാവുകയും രഹസ്യ വിവാഹം ചെയ്ത് ഒളിച്ചോടുകയും ചെയ്തു. ഒന്നര മാസം കഴിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ വീട്ടില്‍ മടങ്ങിയത്തെിയ പെണ്‍കുട്ടി, ഓഹരി ആവശ്യപ്പെട്ട് നിരന്തരം വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്നുവെന്ന പരാതിയും കമീഷന്‍ പരിഗണിച്ചു. മേലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ളെന്നും മാതാപിതാക്കളെയും സഹോദരിമാരെയും ബുദ്ധിമുട്ടിക്കില്ളെന്നും യുവതിയില്‍നിന്ന് എഴുതി വാങ്ങി.

വനിതാ കമീഷന്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ ഗുണം ചെയ്യുന്നുണ്ടെന്നും അതിനാലാണ് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ലിസി ജോസ് പറഞ്ഞു. മദ്യപിച്ചത്തെി സ്ത്രീകളെ ഉപദ്രവിക്കുന്നതായുള്ള പരാതികള്‍ കുറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് പ്രധാന പ്രശ്നമായി അവശേഷിക്കുന്നു. നിയമനിര്‍മാണ മേഖലയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ലിംഗസമത്വം കൈവരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

 

റാഗിങ്: കര്‍ണാടക മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെടും –സംസ്ഥാന മനുഷ്യാവകാശ കമീഷന്‍
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും ഇതിനായി കര്‍ണാടക മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെടുമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷനംഗം പി. മോഹന്‍ദാസ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അശ്വതിയെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിനെക്കുറിച്ച് കൂടുതല്‍ പഠിച്ച് കമീഷന്‍െറ ഭാഗത്തുനിന്ന് മറ്റു നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം –സോളിഡാരിറ്റി
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ ക്രൂരമായ റാഗിങ്ങിനിരയായ മലയാളിയായ ദലിത് വിദ്യാര്‍ഥിനിക്ക് നീതികിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ ആവശ്യപ്പെട്ടു. മനസ്സില്‍ കൊണ്ടുനടക്കുന്ന ജാതിബോധവും ദലിത് വിരുദ്ധതയും റാഗിങ്ങിന് കാരണമായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
സാമ്പത്തികശേഷിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. ഈ വിഷയത്തില്‍ ഇരയുടെ നീതിക്കുവേണ്ടി കൂടുതല്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.