Posted On
date_range Updated On
date_range ജിഷ വധക്കേസ്: ദ്വിഭാഷിയെ പൊലീസ് ഒഴിവാക്കി
കൊച്ചി: ജിഷ വധം അടക്കമുള്ള കേസുകളിൽ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന ലിപ്സൻ വിശ്വാസിനെ പൊലീസ് ഒഴിവാക്കി. പ്രതി അമീറുൽ ഇസ് ലാമുമായി ആശയ വിനിമയം നടത്താൻ ലിപ്സനായിരുന്നു ദ്വിഭാഷി. എന്നാൽ, മൊഴിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയ സാഹചര്യത്തിലാണ് ലിപ്സനെ ഒഴിവാക്കാൻ തീരുമാനിച്ചത്. നിലവിൽ ഒരു ഹിന്ദി ദ്വിഭാഷിയും ഹിന്ദി ഭാഷ അറിയാവുന്ന പൊലീസുകാരുമാണ് പ്രതിയുമായി ആശയവിനിമയം നടത്തുന്നത്.
അസാമീസ് ഭാഷ മാത്രമല്ല ഹിന്ദിയും പ്രതിക്ക് അറിയാമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കവെ അസാമീസ് ഭാഷയിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഹിന്ദിയിൽ പ്രതി മറുപടി പറഞ്ഞിരുന്നു.
ലിപ്സൻ വിശ്വാസ് കഴിഞ്ഞ 15 വർഷങ്ങളായി പൊലീസിന്‍റെ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന ആളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.