പാത്രിയര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം: പിണറായി അപലപിച്ചു.

തിരുവനന്തപുരം: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവക്ക് നേരെയുണ്ടായ ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ബാവക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. എന്നാല്‍ അത്യന്തം ദുഃഖകരമാണ് സിറിയയിലെ അനിഷ്ട സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ഇഗ്നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ സിറിയയില്‍ ചാവേറാക്രമണം. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി ജില്ലയില്‍ അദ്ദേഹത്തിന്‍െറ ജന്മനാടായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം. ചവേറും സുരക്ഷാ ചുമതലയുള്ള ഒരാളും കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാക്കീസ് ബാവ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.