കരുതിയിരിക്കുക; ആഫ്രിക്കന്‍ ഒച്ചുകള്‍ വിനാശകാരികള്‍

തൃശൂര്‍: മനുഷ്യ ജീവനും കാര്‍ഷിക വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കുപോലും ഭീഷണിയായ ആഫ്രിക്കന്‍ ഒച്ചുകള്‍ പുറത്തിറങ്ങുന്ന കാലമായെന്ന് തൃശൂര്‍ പീച്ചിയിലെ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് 10 ജില്ലകളിലായി 125 ഇടങ്ങളില്‍ ഇതിനകം ആഫ്രിക്കന്‍ ഒച്ചിനെ കണ്ടിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുണ്ടോ എന്നറിയാന്‍ കൂടിയാണ് കെ.എഫ്.ആര്‍.ഐ ജനങ്ങളുടെ സഹകരണം തേടുന്നത്.
ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ 100 അധിനിവേശ ജീവികളില്‍ ഒന്നാണ് ആഫ്രിക്കന്‍ ഒച്ചുകളെന്ന്, കെ.എഫ്.ആര്‍.ഐ എന്‍റമോളജി വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് പറയുന്നു. കെനിയ, ടാന്‍സാനിയ തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് സ്വദേശം. കൃഷിയിടങ്ങളിലെ വിളകള്‍ തിന്നു തീര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ നെല്ലിന് മാത്രമാണ് ആക്രമണം കാര്യമായി കാണാത്തത്. റബര്‍ പാല്‍ വരെ കുടിക്കും. ‘ആന്‍ജിയോ സ്ട്രോങിലിസ് കന്‍െറനെന്‍സിസ്’ എന്ന വിഭാഗത്തില്‍പെട്ട നാടന്‍ വിരകളുടെ വാഹകരായ  ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ‘ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ്’ ഉണ്ടാക്കും. കട്ടി കൂടിയ തോടാണുള്ളത്. കാത്സ്യം വലിച്ചെടുക്കാനായി കോണ്‍ക്രീറ്റ് നിര്‍മിത വസ്തുക്കളില്‍ പറ്റിപ്പിടിച്ചിരിക്കുകയും മതിലുകള്‍ക്കും വീടുകള്‍ക്കും ബലക്ഷയം ഉണ്ടാക്കുകയും ചെയ്യും

1955ല്‍, പാലക്കാട്  എലപ്പുള്ളിയിലാണ് കേരളത്തില്‍ ആദ്യമായി കണ്ടത്. പുറത്തുനിന്ന് കൊണ്ടുവന്ന മരത്തടി, ചെടികള്‍ എന്നിവയിലൂടെയാവാം എത്തിയതെന്നാണ് നിഗമനം. ഇപ്പോള്‍ ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട് ഒഴികെ 10 ജില്ലകളിലുമുണ്ട്. മുമ്പ് തൃശൂര്‍ മണ്ണുത്തിയില്‍ ഒന്നിനെ കണ്ടത്തെി നശിപ്പിച്ചു. അടുത്ത കാലത്ത് തൃശൂര്‍ ജില്ലയിലും കോട്ടയം നാഗമ്പടത്തും സാന്നിധ്യം ഉള്ളതായി പറയപ്പെട്ടെങ്കിലും കണ്ടത്തൊനായിട്ടില്ളെന്ന് ഡോ. സജീവും ഗവേഷകയായ കീര്‍ത്തിയും പറഞ്ഞു.

തിരുവനന്തപുരം വലിയതുറ, എറണാകുളം പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഒച്ച്  ഭീഷണിയായിട്ടുണ്ട്. 2014ല്‍ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് 10ലധികം കുട്ടികളെ മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയിലത്തെിച്ചു. കളിക്കുന്നതിനിടെ ഷെല്‍ രൂപത്തിലുള്ള ഒച്ചുകളെ കൈയില്‍ എടുത്ത് പിന്നീട് അതിന്‍െറ അംശങ്ങള്‍ ശരീരത്തിലേക്ക് പ്രവേശിച്ചതാണെന്നാണ് അന്ന് കണ്ടത്തെിയത്. പറവൂരില്‍ ഒരു വീടിന്‍െറ മതില്‍ തകര്‍ന്നത് ആഫ്രിക്കന്‍ ഒച്ചിന്‍െറ സാന്നിധ്യം കാരണമാണെന്ന് കണ്ടത്തെി.

ഒറ്റത്തവണ അഞ്ഞൂറിലധികം മുട്ടയിടുന്ന ഇവ വരണ്ട കാലാവസ്ഥയില്‍ മണ്ണിനടിയിലേക്ക് പോകും. മൂന്നുവര്‍ഷം വരെ മണ്ണിനടിയില്‍ സമാധിയിരിക്കാന്‍ ശേഷിയുണ്ട്. ഇത്തരം ചില പ്രദേശങ്ങളില്‍ ഒച്ചുകള്‍ നശിച്ചുവെന്ന് കരുതിയെങ്കിലും പിന്നീട് പുറത്തു വന്നതായി കണ്ടത്തെിയിട്ടുണ്ട്. ഒരേ പ്രദേശത്ത് ആയിരക്കണക്കിനുണ്ടാവും. ഇവയെ ഭക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ‘സ്വാഭാവിക എതിരാളി’യില്ല. മുകളില്‍ ഉപ്പ് ഇടുകയാണ് നശിപ്പിക്കാനുള്ള നാടന്‍ പ്രയോഗമെങ്കിലും വേണ്ടത്ര ഫലപ്രദമാകാറില്ല. പുകയിലയും തുരിശും ചേര്‍ത്ത മിശ്രിതം ഫലപ്രദമാണെന്ന് കെ.എഫ്.ആര്‍.ഐ കണ്ടത്തെിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇവയെ നശിപ്പിക്കാനുള്ള യത്നത്തിലാണ് കെ.എഫ്.ആര്‍.ഐ. നിരീക്ഷണം, ബോധവത്കരണം, നോട്ടീസും പോസ്റ്ററും വിതരണം, കൂട്ടായ്മ രൂപവത്കരണം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ഗവേഷകര്‍. ഒച്ചിനെ കാണുന്ന സ്ഥലം അറിയിക്കണമെന്ന് ഡോ. സജീവ് ആവശ്യപ്പെട്ടു. 0487 2690222 എന്ന നമ്പറിലോ africansnailkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.