അഞ്​ജുബോബി ജോർജ്ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ബോബി അലോഷ്യസ്​

തിരുവനന്തപുരം:സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അഞ്ചു ബോബി ജോർജ്ജിനെതിരെ നിയമ നടപടിക്കൊരുങ്ങി മുൻ സ്പോർട്സ് കൗൺസിൽ അസിസ്റ്റൻറ് സെക്രട്ടറി ബോബി അലോഷ്യസ്. അഞ്ജുവിെൻറ തുറന്ന കത്തിലുള്ള പരാമർശങ്ങൾ തനിക്ക്  മാനഹാനി ഉണ്ടാക്കുന്നതാണെന്നാണ് ബോബി അലോഷ്യസിെൻറ വാദം. അഞജു ഉയർത്തിയ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് വിജിലൻസ് ഡി.ജി.പിയോട് രേഖാമൂലം ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.

വിദേശ പരിശീലനത്തിെൻറ പേരിൽ പലരും ലക്ഷങ്ങൾ കൈ പറ്റിയിട്ടുണ്ടെന്നും എന്നാൽ അവരൊന്നും യോഗ്യത പരീക്ഷകളിൽ വിജയിച്ചിട്ടുണ്ടോ എന്നും തുറന്ന കത്തിൽ അഞജു ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ബോബി അലോഷ്യസിെൻറ പേര് എടുത്ത് പറയുന്നില്ലെങ്കിലും ഇൗ പരാമർശം തന്നെ സംശയത്തിനെറ നിഴലിലാക്കിയെന്ന് ബോബി പറയുന്നു. 2013–2015 വരെ സ്പോർട്സ് കൗൺസിലിെൻറ സാേങ്കതിക വിഭാഗം ചുമതലയുള്ള അസിസ്റ്റൻറ് സെക്രട്ടറിയായിരുന്നു ബോബി അലോഷ്യസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.