ചെമ്പിരിക്ക ഖാസിയുടെ മരണം: മറുപടി നല്‍കാതെ സി.ബി.ഐ

കൊച്ചി: ചെമ്പിരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും സി.ബി.ഐക്ക് മറുപടിയില്ല. കടലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ മൗലവിയുടേത് ആത്മഹത്യയായിരുന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ട് മടക്കിയാണ് നേരത്തേ സി.ജെ.എം കോടതി കൂടുതല്‍ അന്വേഷണം നടത്തി അന്തിമ നിഗമനത്തിലത്തൊന്‍ നിര്‍ദേശിച്ചത്. ഫെബ്രുവരി 12നുള്ള കോടതി ഉത്തരവ് പ്രകാരം മേയ് 27നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു  നിര്‍ദേശം.

എന്നല്‍, കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണസംഘം രൂപവത്കരിച്ചെങ്കിലും ഇതുവരെ അന്തിമ റിപ്പോര്‍ട്ട് നല്‍കുകയോ സമയപരിധി നീട്ടിവാങ്ങുകയോ ചെയ്തിട്ടില്ളെന്നാണ് കോടതിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. പുതിയ അന്വേഷണസംഘം ഏപ്രില്‍ രണ്ടാം വാരം ചെമ്പിരിക്കയിലത്തെി മൗലവിയുടെ മൃതദേഹം സംസ്കരിച്ച പള്ളിയിലും വീട്ടിലും അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്തി മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങളില്‍ അന്തിമ നിലപാടിലത്തൊനാണ് സി.ബി.ഐക്ക് കോടതി നല്‍കിയ നിര്‍ദേശം.

2010 ഫെബ്രവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ പാറക്കെട്ടില്‍നിന്ന് മൗവിയുടെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടത്തെിയിരുന്നു.
രോഗബാധിതനായ ഒരാള്‍ക്ക് മറ്റാരുടെയും സഹായമില്ലാതെ ഇത്രയും ദൂരം ഒറ്റക്ക് നടന്ന് പാറക്കെട്ടിന് മുകളില്‍ കയറിച്ചെല്ലാന്‍ കഴിയുമോ, എല്ലാ ദിവസവും രാവിലെ എഴുന്നേറ്റിരുന്ന മൗലവിയുടെ വീട്ടിലുള്ളവര്‍ മൗലവി മരണപ്പെട്ട ദിവസം രാവിലെ 10വരെ ഉണരാതിരുന്നത് എന്തുകൊണ്ടാണ്. കൂടാതെ ആത്മഹത്യചെയ്യുന്നയാളുടെ മാനസികാവസ്ഥ സംബന്ധിച്ച് മനശ്ശാസ്ത്ര വിദഗ്ധരടങ്ങിയ സംഘത്തെ ഉപയോഗപ്പെടുത്തി അന്വേഷിക്കാനും കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.
കരളിന് കാന്‍സര്‍ ബാധിതനായ മൗലവി മംഗലാപുരം, കാസര്‍കോട് മേഖലകളിലെ 140 ഓളം മഹല്ലുകളുടെ ഖാസിയായിരുന്നു. പൂര്‍ണമായും മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ളെന്ന ഹരജിയിലെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ഇത്തരമൊരു ശാസ്ത്രീയ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
സി.ബി.ഐയുടെ റിപ്പോര്‍ട്ടിനെതിരെ മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.