മുല്ലപ്പെരിയാര്‍ ജലനിരപ്പ് 111 അടിയായി

കുമളി: ശക്തമായ മഴയത്തെുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 111 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 490 ഘനഅടി ജലമാണ് ഒഴുകിയത്തെുന്നത്. കഴിഞ്ഞദിവസം വൃഷ്ടി പ്രദേശമായ തേക്കടിയില്‍ 11ഉം പെരിയാര്‍ വനമേഖലയില്‍ 21ഉം മില്ലിമീറ്റര്‍ മഴ പെയ്തു. ജലനിരപ്പ് 111 അടിയായതോടെ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടിട്ടുണ്ട്. സെക്കന്‍ഡില്‍ 100ല്‍നിന്ന് 150 ഘനഅടിയായാണ് ജലമൊഴുക്ക് വര്‍ധിപ്പിച്ചത്. ജലനിരപ്പ് 115 അടി ആകുന്നതോടെ തമിഴ്നാട്ടിലേക്ക് ഒൗദ്യോഗികമായി ജലം തുറന്നുവിടും. ഇതോടെ സംസ്ഥാന അതിര്‍ത്തിയിലെ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരടി ഉയര്‍ന്ന് 2315.38 ആയി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 17 അടി വെള്ളം കുറവാണിത്. സംഭരണശേഷിയുടെ 19.92 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. മൂലമറ്റത്ത് വെള്ളിയാഴ്ച 2.360 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉല്‍പാദനം. ഇടുക്കിയില്‍ വെള്ളിയാഴ്ച 25.27 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ദേവികുളത്ത് 35.14 മില്ലിമീറ്ററും പീരുമേട്ടില്‍ 17 മില്ലിമീറ്ററും തൊടുപുഴയില്‍ 51.8 മില്ലിമീറ്ററും മഴ ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.