Posted On
date_range Updated On
date_range പാർട്ടിയിൽ തർക്കമില്ല; കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിക്കും -തോമസ് ചാണ്ടി
കുവൈത്ത് സിറ്റി: എൻ.സി.പിയിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമില്ലെന്നും കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിക്കുമെന്നും തോമസ് ചാണ്ടി എം.എൽ.എ. പാർട്ടിയിൽ ചില ധാരണകളുണ്ടെന്നും അതേ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അഞ്ചു വർഷവും ശശീന്ദ്രൻ തന്നെയായിരിക്കും മന്ത്രിയെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പ്രതികരണമായാണ് തോമസ് ചാണ്ടി വാർത്താ സമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.