ആത്മീയതക്കൊപ്പം വിജ്ഞാനവും നുകര്‍ന്ന് വിശ്വാസികള്‍

തൃശൂര്‍: വ്രതശുദ്ധിയില്‍ റമദാന്‍ രാപകലുകളില്‍ ആത്മീയതക്കൊപ്പം വിജ്ഞാനവും നുകരുകയാണ് വിശ്വാസികള്‍. അതുകൊണ്ടു തന്നെ പഠന-പാരായണങ്ങളുമായാണ് ഇവര്‍ റമദാനെ വരവേല്‍ക്കുന്നത്. വാട്സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും അടക്കം നവസാമൂഹിക മാധ്യമങ്ങള്‍  ഇതിനായി ഉപയോഗിക്കുന്നവരുണ്ട്. ഖുര്‍ആന്‍ പഠനത്തിനും മന:പാഠത്തിനും വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നേരത്തെ സജീവമാണ്. റമദാന്‍ ഒന്നിന് പഠനം ആരംഭിക്കുന്ന തരത്തില്‍ പഠിതാക്കളെ ചേര്‍ത്തിരുന്നു.

ഫേസ്ബുക്കില്‍ ഖുര്‍ആനും അറബിഭാഷയും പഠിക്കാനുള്ള ഗ്രൂപ്പുകള്‍ സജീവമാണ്. ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ പെന്‍ റീഡര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. സീഡികള്‍  ഉപയോഗിക്കുന്നവരുമുണ്ട്. മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്ത് കേള്‍ക്കുന്നവരേറെ. അന്തര്‍ദേശീയ ഖുര്‍ആന്‍ പരിഭാഷകള്‍ക്കാണ് ഏറെ വായനക്കാര്‍. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച മൗലാന മൗദൂദിയുടെ തഫ്സീറുല്‍ ഖുര്‍ആനാണ് ഇഷ്ട പരിഭാഷ. ഇതിന്‍െറ സീഡിയുമുണ്ട്. സയ്യിദ് ഖുതുബിന്‍െറ ‘ഖുര്‍ആനിന്‍െറ തണലില്‍’ ഏറെ വായിക്കപ്പെടുന്ന പരിഭാഷയാണ്. ഇമാം ഫഖ്റുദ്ദീന്‍ അല്‍റാസിയുടെ വിഖ്യാത ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥമായ തഫ്സീറുല്‍ കബീറിന്‍െറ പരിഭാഷ, ഡോ.ബഹാവുദ്ദീന്‍െറ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനത്തിനും ആവശ്യക്കാര്‍ ഏറെ. ഖുര്‍ആന്‍ ബോധനം, ഖുര്‍ആന്‍ ലളിതസാരം എന്നിവ കൂടാതെ വിവിധ ഖുര്‍ആന്‍ പരിഭാഷകള്‍ വായിക്കപ്പെടുന്നുണ്ട്.

നോമ്പിന്‍െറ ചൈതന്യം, വ്രതാനുഷ്ഠാനം, നോമ്പിന്‍െറ കര്‍മശാസ്ത്രം, നമസ്കാരം, നമസ്കാരത്തിന്‍െറ ചൈതന്യം, ഇമാം നവവിയുടെ 40 ഹദീസുകള്‍, തെരഞ്ഞെടുത്ത പ്രാര്‍ഥനകള്‍... പുസ്തങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണ്. ഫത്ഹുല്‍ മു ഈന്‍, കര്‍മശാസ്ത്ര ഗ്രന്ഥമായ ഫിഖുഹുസുന്ന, കുടുംബജീവിതം, ഇസ്ലാംമതം, ഖുതുബാത്ത്, യഹ്യ ഉലൂമുദ്ദീന്‍, ഇസ്ലാം, പ്രവാചക സന്നിധിയില്‍ ഒരു ദിവസം തുടങ്ങി പുസ്തകങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ഇത്കൂടാതെ ഹദീസ്, കര്‍മശാസ്ത്ര പുസ്തകങ്ങളും ഇസ്ലാമിക സംസ്കൃതിയുമൊക്കെ പഠിക്കുന്ന തിരക്കിലാണവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.