വെടി മുഴക്കാന്‍ പരിയാണിയില്ല; പകരക്കാരനെ തേടുന്നു

പെരിന്തല്‍മണ്ണ: പതിറ്റാണ്ടുകളായി റമദാനില്‍ പരിയാണിയുടെ വെടിശബ്ദം കേട്ട് നോമ്പ് തുറന്ന പെരിന്തല്‍മണ്ണക്കാര്‍ക്ക് ഈ വര്‍ഷം വെടിമുഴക്കം കേള്‍ക്കാനാവില്ല. വര്‍ഷങ്ങളായി ടൗണ്‍ വലിയ പള്ളിപറമ്പില്‍ നോമ്പുതുറ സമയത്ത് വെടി മുഴക്കിയിരുന്ന പരിയാണി കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് മരണമടഞ്ഞത്. മരിക്കുമ്പോള്‍ 67 വയസ്സായിരുന്നു മാനത്തുമംഗലം താമരത്ത് പര്യാണി എന്ന പരിയാണിക്ക്.   

പെരിന്തല്‍മണ്ണയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കുമായിരുന്നു ആ വെടിയൊച്ച. മൈക്കും ഗ്രാമഫോണും ഇല്ലാത്ത കാലത്ത് മഹല്ലുകളില്‍ നോമ്പുതുറ അറിയിക്കാന്‍ പാക്കത്ത് കുഞ്ഞിപ്പു എന്നയാളാണ് കീതിന പൊട്ടിക്കലിന് തുടക്കമിട്ടത്. തുടക്കത്തില്‍  ജോലിയേറ്റെടുത്ത അയ്യപ്പന്‍െറ പിന്തുടര്‍ച്ചക്കാരനായാണ് പരിയാണി രംഗത്തത്തെിയത്. കതിന വെടി പൊട്ടിക്കാന്‍ പരിയാണിയെ ചുമതലപ്പെടുത്തിയത് പെരിന്തല്‍മണ്ണ പുതിയമാളിയേക്കല്‍ കോയക്കുട്ടി തങ്ങളാണ്. 18ാം വയസ്സില്‍ തുടങ്ങിയ ജോലി ഒരു പുണ്യകര്‍മം പോലെ പരിയാണി മരണം വരെ കൊണ്ടു നടന്നു. ഏതു പ്രതിസന്ധികളിലും ഒരിക്കല്‍ പോലും വെടി മുടങ്ങാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മക്കളില്ലാത്തതിനാല്‍ പരിയാണിയുടെ മരണശേഷം ഇത് ഏറ്റെടുക്കാനാളില്ലാത്ത സ്ഥിതിയാണ്. വെടി പൊട്ടിക്കാന്‍ പുതിയ ആളെ തേടുന്നുണ്ട്. പാലക്കാട് ജില്ലയിലെ ചിലരുമായി ഇതേകുറിച്ച് സംസാരിച്ചെന്നും അവര്‍ തയാറായാല്‍ ഈ റമദാനില്‍ തന്നെ വെടിശബ്ദം മുഴക്കാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.