തസ്തികനിര്‍ണയം പൂര്‍ത്തിയായി; സ്കൂളുകളില്‍ അധികമുള്ളത് 3892 അധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 3892 അധ്യാപകര്‍ അധികമെന്ന് കണ്ടത്തെി. 14 ജില്ലകളിലെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (ഡി.ഡി.ഇ) സമര്‍പ്പിച്ച കണക്ക് ഏകോപിപ്പിച്ച് ശനിയാഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്തിമകണക്ക് തയാറാക്കിയത്.
3000ത്തില്‍താഴെ അധ്യാപകര്‍ മാത്രമേ അധികമുള്ളൂവെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍െറ പ്രാഥമിക കണക്കുകള്‍. ഒഴിവുള്ള തസ്തികകളിലേക്ക് അധികമുള്ള അധ്യാപകരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയ ശേഷമുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. തസ്തിക നഷ്ടപ്പെട്ട അധിക അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ളെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പല വിദ്യാഭ്യാസ ഓഫിസര്‍മാരും ഇവരുടെ ശമ്പളം അനുവദിക്കുന്നില്ളെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തസ്തിക നഷ്ടപ്പെട്ടതിന്‍െറ പേരില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ശമ്പളംമുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ളെന്നാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയത്.
 ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് പ്രത്യേകം സര്‍ക്കുലര്‍ അയച്ചില്ളെങ്കില്‍ ജൂലൈ മുതല്‍ ഇവരുടെ ശമ്പളം തടഞ്ഞേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.